ലക്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ട്രാഫിക് ലംഘനത്തെ തുടർന്ന് ഒന്നര വർഷത്തിനിടയിൽ ഒരാള്‍ക്ക് ലഭിച്ചത് എഴുപത് നോട്ടീസുകള്‍. ഇതുവരെ ഇദ്ദേഹത്തിന്റെ വാഹനത്തിന് 70,500 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 85,000 രൂപ വിലയുള്ള വാഹനത്തിനാണ് ഇത്രയധികം രൂപ പിഴ ലിച്ചിരിക്കുന്നത്.
ഈ വർഷം മാത്രം കിട്ടിയത് 33 ചലാനുകളായിരുന്നു. കഴിഞ്ഞ വര്‍ഷം 37 ടിക്കറ്റുകളാണ് കിട്ടിയത്. നഗരത്തിൽ ഏറ്റവും കൂടുതൽ നിയമലംഘനം നടത്തി പിടിക്കപ്പെട്ട പത്ത് വാഹനങ്ങളുടെ പട്ടിക ട്രാഫിക് പോലീസ് പുറത്തുവിട്ടിരുന്നു. അതിലാണ് ഇയാൾ ഒന്നാമത് വന്നിരിക്കുന്നത്. 50-ലധികം തവണ നോട്ടീസ് ലഭിച്ചവരും പട്ടികയിലുണ്ട്.
സുരക്ഷ മുൻനിർത്തി ഗോരഖ്പൂർ പോലീസ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകള്‍ ട്രാഫിക് സിഗ്‌നല്‍ നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പകര്‍ത്തുന്നതോടെ ഓട്ടോമാറ്റിക്കായി നോട്ടീസും രജിസ്റ്ററാകും.
Comments