തൃശൂർ: പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തൃശൂർ ചാഴൂർ സ്വദേശി ധനിഷ്കാണ് (13) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ചാഴൂർ എസ്എൻഎംഎസ് സ്കൂളിലെ വിദ്യാർത്ഥിയാണ് ധനിഷ്ക്.
കഴിഞ്ഞ ദിവസം മലപ്പുറത്തും പനി ബാധിച്ച് പതിമൂന്നുകാരൻ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു വിദ്യാർത്ഥി മരിച്ചത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയ്ക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1എൻ1 തുടങ്ങിയവ ബാധിച്ച് സ്കൂൾ വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെ മരണത്തിന് കീഴടങ്ങുന്നുണ്ടെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
Comments