പിറന്നാൾ നിറവിൽ ആരാധകരുടെ ഫുട്‌ബോൾ മിശിഹ. ഉയിർത്തെഴുന്നേൽപ്പിന് ലിയോണൽ മെസിയ്‌ക്ക് ഫുട്‌ബോൾ ലോകം നൽകിയ പേരാണ് മിശിഹ. കരിയറിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരം, പ്രധാനപ്പെട്ട കിരീടങ്ങളിലെല്ലാം തന്നെ ഇതിനോടകം തന്നെ മുത്തമിട്ട് കഴിഞ്ഞു.
1987 ജൂൺ 24-ന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച മെസ്സി 13-ാം വയസ്സിൽ സ്‌പെയിനിന്റെ എഫ്‌സി ബാഴ്സലോണയിലാണ് കളി തുടങ്ങിയത്. പിന്നീടുള്ള വർഷങ്ങളിൽ മികച്ച പ്രകടനത്തിലൂടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരിൽ ഒരാളായി മെസ്സിയ്‌ക്ക് മാറാൻ കഴിഞ്ഞു. ഫുട്‌ബോളിൽ അഞ്ചോളം തകർപ്പൻ റെക്കോർഡുകളാണ് മെസിയുടെ പേരിൽ എഴുതി ചേർക്കപ്പെട്ടിട്ടുള്ളത്.

ഏഴ് തവണയാണ് ലിയോണൽ മെസി ബാലൺ ഡി ഓർ പുരസ്‌കാരം നേടിയത്. 2019, 2010, 2012, 2015, 2019, 2021 വർഷങ്ങളിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള ഫുട്‌ബോളറാണ് ലിയോണൽ മെസി. 2012 ൽ 91 ഗോളുകൾ അടിച്ചു കൂട്ടിയാണ് മെസി ഈ റെക്കോർഡ് സ്ഥാപിച്ചത്. അർജന്റീന ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ഖ്യാതിയും മെസിയ്‌ക്ക് സ്വന്തമാണ്. 175 മത്സരങ്ങളിൽ 103 ഗോളുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഒരു യൂറോപ്യൻ ക്ലബ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരവും സാക്ഷാൻ മിശിഹ തന്നെയാണ്.

ഹോർമോണുകളുടെ കുറവും നിറംമങ്ങിയ ബാല്യവും കഥപറഞ്ഞ ഭൂതകലത്ത് നിന്ന് സ്വപ്നതുല്യമായ യാത്രയിലൂടെ ലോകം കീഴടക്കിയ കാൽപ്പന്ത് കളിയിലെ മാന്ത്രികനാണ് അദ്ദേഹം. വീണിടത്തുനിന്ന് നിന്ന് ഉയിർത്തെഴുന്നേൽക്കാൻ ജീവിതത്തിലുടനീളം പഠിപ്പിച്ച മിശിഹ, വീഴ്ചകളുണ്ടാകുമെന്ന തിരിച്ചറിവിലേക്ക് നയിച്ച മിശിഹ,അസാധ്യമെന്ന് തോന്നുന്നിടത്ത് നിന്നെല്ലാം തന്റെ ക്ലബ്ബായ ബാഴ്സലോണയെയും അർജന്റീനയെയും മെസി തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. അർജന്റീനയെന്ന രാജ്യത്തിന് ലോകകിരീടം നേടികൊടുത്ത ഇതിഹാസ താരമാണ് ലയണൽ മെസി . ഇതിഹാസമെന്ന് വിളിക്കപ്പെടുമ്പോഴും ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിന് കേട്ട പഴികൾക്ക് മെസി മറുപടി പറഞ്ഞത് ഖത്തർ വേദിയായ 2022-ലെ ലോകകപ്പ് കിരീടം നേടികൊണ്ടായിരുന്നു.

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചാണ് ലിയോണൽ മെസി പിഎസ്ജിയോട് വിടപറഞ്ഞ് ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത്. പഴയ തട്ടകമായ ബാഴ്സയിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ ആയിരുന്നു അപ്രതീക്ഷിതമായ കൂടുമാറ്റത്തിലൂടെ ഡേവിഡ് ബെക്കാമിന്റെ ഉടമസ്തയിലുള്ള ക്ലബിലേക്ക് ചേക്കേറിയത്. കുടുംബവുമൊത്തുള്ള ജീവിത്തതിന് പ്രാധാന്യം നൽകുന്നത് കൊണ്ടാണ് അമേരിക്ക ഉപഭൂഖണ്ഡത്തിലെ ക്ലബിലേക്ക് ചേക്കേറാൻ താരത്തെ പ്രേരിപ്പിച്ചെതെന്നാണ് വിവരം.















