ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 04:42 pm IST
Facebook
Twitter
WhatsAppTelegram

ബർലിൻ: ജർമ്മനിയെ നടുക്കിയ മാഗ്ഡെബർഗ് ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണക്കേസിൽ സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ് വിധിച്ച് ജർമ്മൻ കോടതി. 2024 ഡിസംബർ 20-ന് ക്രിസ്മസ് മാർക്കറ്റിലെ ജനക്കൂട്ടത്തിലേക്ക് മനഃപൂർവം കാർ പാഞ്ഞുകയറ്റി ആറു പേരെ കൊലപ്പെടുത്തുകയും 300-ലേറെ പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് പ്രതിയായ താലിബ് അൽ-അബ്ദുൽമോഹ്‌സന് ശിക്ഷ വിധിച്ചത്.

മാഗ്ഡെബർഗ് സംസ്ഥാന കോടതിയാണ് പ്രതിക്കെതിരെ കൊലപാതകവും കൊലപാതകശ്രമവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയത്. പ്രതിയുടെ കുറ്റത്തിന്റെ ഗൗരവം അസാധാരണമാണെന്ന് കോടതി നിരീക്ഷിച്ചതിനാൽ, ജർമ്മനിയിൽ സാധാരണയായി 15 വർഷത്തിന് ശേഷം ലഭിക്കാവുന്ന പരോൾ ഇളവും ഈ കേസിൽ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

2024 ഡിസംബർ 20-ന് വൈകിട്ടായിരുന്നു ജർമ്മനിയിലെ മാഗ്ഡെബർഗ് നഗരത്തിലെ ക്രിസ്മസ് മാർക്കറ്റിൽ രക്തച്ചൊരിച്ചിൽ നടന്നത്. വാടകയ്‌ക്കെടുത്ത ബിഎംഡബ്ല്യു  കാർ അതിവേഗത്തിൽ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഒരു ഒൻപത് വയസ്സുകാരൻ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ജർമ്മനിയിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ  ഭീകരാക്രമണങ്ങളിലൊന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

സൗദി അറേബ്യയിൽ ജനിച്ച 51-കാരനായ പ്രതി 2006-ലാണ് ജർമ്മനിയിലെത്തിയത്. മനോരോഗവിദഗ്ധനായി ജോലി ചെയ്തിരുന്ന ഇയാൾ ഒറ്റയ്‌ക്കാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും മദ്യത്തിന്റെയോ ലഹരിവസ്തുക്കളുടെയോ സ്വാധീനത്തിലായിരുന്നില്ലെന്നും കണ്ടെത്തി. ആക്രമണത്തിന് പിന്നിൽ വ്യക്തിപരമായ നിയമതർക്കങ്ങളിലുള്ള അതൃപ്തിയും പ്രതികാര മനോഭാവവുമാണ് പ്രധാന കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

വിചാരണയ്‌ക്കിടെ പ്രതി ചില കുറ്റങ്ങൾ നിഷേധിച്ചെങ്കിലും കാർ ഓടിച്ച കാര്യം സമ്മതിച്ചിരുന്നു. കേസിൽ നിരവധി ഇരകളുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ കോടതി രേഖപ്പെടുത്തി. നൂറുകണക്കിന് സാക്ഷികളെയും വിസ്തരിച്ച ശേഷമാണ് അന്തിമ വിധി പ്രസ്താവിച്ചത്.

മാഗ്ഡെബർഗ് ആക്രമണത്തിന് പിന്നാലെ ജർമ്മനിയിൽ പൊതുസുരക്ഷ, കുടിയേറ്റ നയം, പൊതുപരിപാടികളുടെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് വലിയ രാഷ്‌ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. രാജ്യത്തെ ക്രിസ്മസ് മാർക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളും പിന്നീട് ശക്തിപ്പെടുത്തിയിരുന്നു

Tags: german attackChristmas Market Attack
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies