സോപോർ : കശ്മീരിൽ പർദയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് വിൽക്കാൻ എത്തിയ സ്ത്രീകളടക്കം മൂന്ന് പേരെ പോലീസ് പിടികൂടി . വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിൽ മയക്കുമരുന്ന് കടത്തുകാരുടെ സംഘത്തെ പിടികൂടിയത് . ലഹരി മുക്ത സോപോർ എന്ന പദ്ധതിയുടെ ഭാഗമായാണ് അറസ്റ്റ് .
ഗണ്ഡൂ തഹസിൽ താമസക്കാരനായ നൂർ മുഹമ്മദ് ഗോജറിന്റെ മകൻ അബ്ദുൾ ലത്തീഫ് ഗോജർ, സിദ്ര ബൈപാസ് ജമ്മുവിലെ മീർ ഹുസൈന്റെ മകൾ പർവീൺ കൗൺസർ, അഖർവാനി വുലുത്ര റാഫിയാബാദിലെ മുഹമ്മദ് അക്ബർ ഖാന്റെ മകൾ ഷബ്നം ബീഗം എന്നിവരാണ് അറസ്റ്റിലായത്.
സംഗ്രാമ ചൗക്കിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത് . പോലീസ് സംഘത്തെ കണ്ടപ്പോൾ ഇവർ ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് പണിപെട്ട് പിടികൂടുകയായിരുന്നു . പരിശോധനയിൽ പർദയിൽ ഒളിപ്പിച്ച നിലയിൽ സ്ത്രീകളിൽ നിന്ന് ഹെറോയിൻ കണ്ടെടുത്തു . സമീപത്തെ ഗ്രാമവാസികളാണ് ഇവരെ പറ്റി പോലീസിന് സൂചന നൽകിയതെന്ന് റിപ്പോർട്ടുണ്ട് .
Comments