അമ്മയ്‌ക്കൊപ്പമെത്തിയ മകൾ! ശ്യാമിലിയുടെ സോളോ ആർട്ട് ഷോയ്‌ക്കെത്തിയ ശാലിനിയുടെയും അനൗഷ്‌കയുടെയും ചിത്രങ്ങൾ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അമ്മയ്‌ക്കൊപ്പമെത്തിയ മകൾ! ശ്യാമിലിയുടെ സോളോ ആർട്ട് ഷോയ്‌ക്കെത്തിയ ശാലിനിയുടെയും അനൗഷ്‌കയുടെയും ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 05:53 pm IST
FacebookTwitterWhatsAppTelegram

അഭിനയം മാത്രമല്ല വരയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കലാകാരിയായ ശ്യാമിലി ഒരു കാലത്ത് സിനിമ ആസ്വാദകരുടെ മാനസപുത്രി കൂടിയായിരുന്നു. പ്രശസ്ത ആർട്ടിസ്റ്റായ എവി ഇളങ്കോ ആണ് ചിത്രരചനയിൽ ശ്യാമിലിയുടെ ഗുരുസ്ഥാനിയൻ. ഇതിനോടകം തന്നെ താരം നിരവധി ആർട്ട് ഗ്യാലറികളിൽ വരച്ച ചിത്രങ്ങളൊക്കെയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സഹോദരി ശ്യാമിലിയുടെ ആദ്യ സോളോ ആർട്ട് ഷോയായ ‘ഷീ’ കാണുന്നതിനായി ശാലിനിയുടെയും മക്കളായ അനൗഷ്‌കയുടെയും ആദ്‌വിക്കിന്റെയും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താര ജോഡികളല്ല അജിത്തും ശാലിനിയും. സമീപകാലത്തായിരുന്നു ശാലിനി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. താരദമ്പതികൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ തന്നെ അജിത്തിന്റെയും ശാലിനിയുടെയും കുടുംബചിത്രങ്ങൾ അപൂർവ്വമായി മാത്രമാണ് ആരാധകരിലേക്ക് എത്താറുള്ളത്. ഇപ്പോഴിതാ ഷോയ്‌ക്കെത്തിയ അമ്മയുടെയും മകളുടെയും ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ശാലിനിയോളം തന്നെ പൊക്കം വെച്ചിരിക്കുകയാണ് മകൾ അനൗഷ്‌കയും. ഞങ്ങളുടെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക് ഇത്രയും വലിയ മകളായല്ലേ എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

തമിഴിന് പുറമേ മലയാളത്തിലും അജിത്തിനുള്ള ആരാധകർ ചെറുതല്ല. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ താരമെന്നാണ് ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. അജിത്-ശാലിനി താരജോഡികളുടെ വിശേഷങ്ങൾ അറിയുന്നതിനും ചിത്രങ്ങൾ കാണുന്നതിനുമെല്ലാം പ്രേക്ഷകർക്ക് ഇന്നും വളരെയധികം താൽപര്യമാണ്. 1999-ൽ അമർക്കുളം എന്ന ചിത്രത്തിൽ അഭിനയിക്കവെയാണ് അജിത്തും ശാലിനിയും പ്രണയിതരാകുന്നത്. പിന്നീട് 2000-ൽ ഇരുവരും വിവാഹിതരായി. നായികയായിരുന്ന ശാലിനിയുടെ നേർക്ക് കത്തി വീശുന്ന ഷോട്ടിൽ അജിത് ശാലിനിയുടെ കൈ അറിയാതെ മുറിച്ചത് മുതലായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന ശാലിനി വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

Tags: ajithdaughterSUBSHALINISalini
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies