നീല ഗൗണിൽ അതീവ സുന്ദരിയായി ബ്രൈഡ് റ്റു ബി ബാഡ്ജണിഞ്ഞ ചിത്രങ്ങൾ പങ്കുവെച്ച് അഹാന കൃഷണൻ. ജീവിതത്തിലെ പുതിയ തുടക്കം എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷനായി നടി ചേർത്തത്. കൂടാതെ ചിത്രത്തിന് ബ്രൈഡ് റ്റുബി, ഫസ്റ്റ് ലുക്ക്, വെഡ്ഡിംഗ് ഫോട്ടോഗ്രഫി തുടങ്ങിയ ഹാഷ് ടാഗുകളും അഹാന ചേർത്തു. ചിത്രങ്ങൽ പങ്കുവെച്ച ഉടൻ തന്നെ കമന്റുമായി ഇളയ സഹോദരി ഹൻസികയും എത്തി. ഇതോടെയാണ് ഫോട്ടോയ്‌ക്ക് പിന്നിൽ വാസ്തവമുണ്ടെന്ന് ആരാധകർ മനസ്സിലാക്കിയത്.
തുടർന്ന് ചിത്രങ്ങൾക്ക് താഴെ കമന്റുകളുടെ പ്രവാഹമായി. ഇതെന്താ പെട്ടെന്ന് വിവാഹം, ആരാ വരൻ എന്ന തരത്തിലായി കമന്റുകൾ. എന്നാൽ സംഗതി മനസ്സിലായ ഒരു കൂട്ടർ കമന്റു ചെയ്തത് ഈ പോസ്റ്റ് കൃത്യമായി വായിച്ചാൽ മനസിലാവുമല്ലോ, ഇത് പരസ്യമാണെന്ന്. മറ്റു ചിലർ അഹാനയ്‌ക്ക് കൺഗ്രാറ്റ്‌സും പറഞ്ഞ് എത്തിയിരുന്നു. എന്നാൽ കൺഗ്രാറ്റ്‌സ് പറഞ്ഞവർക്കൊക്കെ അഹാന നേരിട്ടെത്തി മറുപടി നൽകിയിരുന്നു.
ഇത്ര വയസിനുള്ളിൽ വിവാഹം നടന്നിരിക്കണമെന്ന തരത്തിലുള്ള നിബന്ധനകളൊന്നും വീട്ടിൽ ഇല്ല. വിവാഹ കാര്യത്തിലൊക്കെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് തന്നിട്ടുണ്ട്. അഭിനയം എന്റെ ജോലിയാണ്. പറ്റാവുന്നിടത്തോളം കാലം അത് ചെയ്യണമെന്നാണ് ആഗ്രഹം. സംഭവിക്കേണ്ട സമയത്ത് കല്യാണവും നടക്കും. വിവാഹത്തെക്കുറിച്ചൊന്നും ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ലെന്നുമായിരുന്നു അഹാന മുൻപ് പറഞ്ഞിരുന്നത്.















