തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്നലെ വിലയിൽ നേരിയ വർദ്ധിനവ് ഉണ്ടായിരുന്നു. പവന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 43,400 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് 5425 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവന് 320 രൂപ കുറഞ്ഞിരുന്നു.
കഴിഞ്ഞ നാല് ദിവസത്തിനിടെ 800 രൂപയാണ് സ്വർണവിലയിൽ ഇടിഞ്ഞത്. ജൂൺ 2-ന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. ജൂൺ ആറിനാണ് സംസ്ഥാനത്ത സ്വർണവില കുത്തനെ ഉയർന്നത്.
Comments