പത്തനംതിട്ട: എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം കാർഡ് പുറത്തേക്ക് വലിച്ചപ്പോൾ മെഷിന്റെ മുൻവശം പൊളിഞ്ഞ് കൂടെ പോന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ പത്തനംതിട്ട ഉതിമൂടിലാണ് സംഭവം. ഉതിമൂട് സ്വദേശി ചാർളി ഉതിമൂട് ജംഗ്ഷനിലെ ഫെഡറൽ ബാങ്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചപ്പോൾ കാർഡ് പുറത്തേക്ക് വരാതെ കുടുങ്ങുകയായിരുന്നു. തുടർന്ന് ശക്തമായി കാർഡ് പിൻവലിക്കാൻ ശ്രമിച്ചപ്പോൾ മെഷീന്റെ മുൻഭാഗം ഇളകി വരികയായിരുന്നു.
സംഭവത്തെ തുടർന്ന് റാന്നി പോലീസിനെയും ബാങ്ക് അധികൃതരെയും വിവരമറിയിച്ചു. മെഷീൻ ഇളകി കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ മോഷണം നടന്നുവെന്നും അഭ്യൂഹം പരന്നിരുന്നു. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളും പണം പിൻവലിച്ചതിന്റെ വിവരങ്ങളും പരിശോധിച്ച് മോഷണം നടന്നിട്ടില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
Comments