'യക്ഷിയും ഞാനും' 'രഘുവിന്റെ സ്വന്തം റസിയ' എന്നീ സിനിമകളുടെ ഛായാഗ്രഹകൻ നവാസ് ഇസ്മായിൽ അന്തരിച്ചു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘യക്ഷിയും ഞാനും’ ‘രഘുവിന്റെ സ്വന്തം റസിയ’ എന്നീ സിനിമകളുടെ ഛായാഗ്രഹകൻ നവാസ് ഇസ്മായിൽ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 10:46 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ചലച്ചിത്ര ഛായാഗ്രാഹകൻ നവാസ് ഇസ്മായിൽ അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അന്ത്യം. വിനയൻ സംവിധാനം നിർവഹിച്ച യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു അദ്ദേഹം. അതിരമ്പുഴ അലിവ് ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗമായിരുന്ന നവാസ് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചിരുന്നു.

സംവിധായകൻ വിനയൻ അദ്ദേഹത്തെ കുറിച്ച് പങ്കുവെച്ച വാക്കുകൾ…

‘സിനിമ ലോകത്ത് മറ്റുള്ളവരോടൊപ്പം ഇടിച്ചു നിൽക്കാൻ താൽപര്യമില്ലാത്ത ആളായിരുന്നു ക്യാമറാമാൻ നവാസ് ഇസ്മയിൽ. അതിനാലാണ് അദ്ദേഹത്തെ ലോകം അറിയാതെ പോയത്. റെഡ് ക്യാമറയിൽ ആദ്യമായി ചിത്രീകരിച്ച യക്ഷിയും ഞാനും എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തത് നവാസായിരുന്നു. മുൻപ് എന്റെ ഡ്രൈവറായിരുന്ന ഏറ്റുമാനൂർ സ്വദേശി കുട്ടനാണ് നവാസിനെ പരിചയപ്പെടുത്തിയത്. സിനിമയിൽ എനിയ്‌ക്ക് വിലക്കുവന്ന സമയത്ത് അന്നത്തെ ക്യാമറമാൻ രാജരത്‌നത്തിനെ അസോസിയേഷൻ തിരിച്ചു വിളിച്ചപ്പോഴാണ് നവാസിനെ വിളിച്ചത്. കല്യാണ ആൽബങ്ങൾ ചെയ്തുകൊണ്ടിരുന്ന നവാസ് റെഡ് ക്യാമറയിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. എന്റെ രണ്ട് ചിത്രങ്ങൾ അടക്കം നാല് ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു. ഈയിടെ ഒരു കല്യാണ വീട്ടിൽ നവാസിനെ ക്യാമറമാനായി കണ്ടപ്പോൾ വിഷമം തോന്നി. അന്ന് എനിയ്‌ക്കു വോണ്ടി വർക്ക് ചെയ്തതുകൊണ്ടാകാം വേറെ അവസരങ്ങൾ കിട്ടാതെ വന്നത്.’

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ സഹായി എന്ന നിലയിലായിരുന്നു നവാസ് സിനിമയിലേക്ക് ചുവടുവെയ്‌ക്കുന്നത്. കബറടക്കം ഇന്ന് 12-ന് കൈതമല ജുമാ മസ്ജിദ് കബർസ്ഥാനിൽ.

 

Tags: Death
Share
Tweet
SendShare

More News from this section

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

Latest News

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies