നിശ്ചയത്തിന് പിന്നാലെ തർക്കം, വിവാഹം മുടങ്ങി; അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ടതിന് പിന്നാലെ യുവതി ജീവനൊടുക്കി, പരാതിയുമായി കുടുംബം
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിശ്ചയത്തിന് പിന്നാലെ തർക്കം, വിവാഹം മുടങ്ങി; അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ടതിന് പിന്നാലെ യുവതി ജീവനൊടുക്കി, പരാതിയുമായി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2026, 10:22 am IST
Facebook
Twitter
WhatsAppTelegram

അരൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിന് പിന്നാലെ യുവതി ജീവനൊടുക്കി. അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് അജയന്റെ മകളും ഐ.ടി. ഉദ്യോഗസ്ഥയുമായ അനഘ (25)യെയാണ് വ്യാഴാഴ്ച പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അബുദാബിയിൽ ജോലി ചെയ്യുന്ന തൃശൂർ അന്നകര സ്വദേശിയായ യുവാവുമായി ഫെബ്രുവരിയിലാണ് അനഘയുടെ വിവാഹം ഉറപ്പിച്ചത്. സെപ്റ്റംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായതോടെ ബന്ധുക്കൾ ഇടപെട്ട് വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

വിവാഹം മുടങ്ങിയതിന് പിന്നാലെയും കാര്യങ്ങൾ പൂർണമായി അവസാനിച്ചിരുന്നില്ലെന്നാണ് വിവരം. അന്തിമമായി കാര്യങ്ങൾ സംസാരിക്കുന്നതിനായി അനഘ ചൊവ്വാഴ്ച വീട്ടുകാരെ അറിയിക്കാതെ അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ടിരുന്നു. അനഘ അബുദാബിയിലെത്തിയ വിവരം വരന്റെ ബന്ധുക്കളിൽ നിന്നാണ് വീട്ടുകാർ അറിഞ്ഞത്.

തുടർന്ന് ഇരു കുടുംബങ്ങളുടെയും ആവശ്യപ്രകാരം അനഘയും യുവാവും ബുധനാഴ്ച നാട്ടിലേക്ക് മടങ്ങി. വീട്ടുകാരോടൊപ്പം സ്വന്തം വീട്ടിലെത്തിയ അനഘ രാത്രിയോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.

മരണത്തിന് തൊട്ടുമുമ്പ് അനഘ പ്രതിശ്രുത വരന് സന്ദേശമയച്ചിരുന്നതായി ബന്ധുക്കൾ സംശയിക്കുന്നു. സ്വന്തം അമ്മയുടെ ഫോണിലേക്കും അനഘ സന്ദേശം അയച്ചിരുന്നു.

“യുവാവിന്റെ അമ്മയോട് പറയണം, ഇതൊന്നും അഭിനയമായിരുന്നില്ല” എന്നായിരുന്നു അമ്മയുടെ ഫോണിലേക്ക് അയച്ച സന്ദേശത്തിലെ ഉള്ളടക്കമെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണത്തിന് മുമ്പുള്ള ഈ സന്ദേശം സംഭവത്തിൽ കൂടുതൽ ദുരൂഹത ഉയർത്തിയിട്ടുണ്ട്.

അനഘയുടെ മരണത്തിന് കാരണം പ്രതിശ്രുത വരനും വരന്റെ അമ്മയുമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുടുംബം പൊലീസിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.

അനഘയുടെ അമ്മ പ്യാരി, സഹോദരൻ അനന്തു.

Tags: Aroor Anagha DeathWedding Dispute KeralaAnagha Suicide CaseAbu Dhabi Marriage Dispute
Share
Tweet
SendShare

More News from this section

കൊച്ചി മെട്രോ ‘കേരളം മെട്രോ’ ആക്കാനുള്ള നീക്കത്തിന് സതീശന്റെ ചെക്ക് ; കൊച്ചി മെട്രോയുടെ പേരുമാറ്റം പരിഗണനയിലില്ല, അവർ മാത്രം തീരുമാനിച്ചാൽ മതിയാകില്ല, കെഎംആർഎല്ലിനെതിരെ മുഖ്യമന്ത്രി

തൃശൂരിൽ വൻകവർച്ച; മകളുടെ വിവാഹത്തിനായി കരുതിവെച്ച 50 പവൻ സ്വർണം കവർന്നു, രണ്ട് അപരിചിതരെ കണ്ടതായി നാട്ടുകാർ

കൂടത്തായി കേസ് പശ്ചാത്തലമായ ‘അണലി’ വെബ് സീരീസിന് തിരിച്ചടി; റിലീസ് തടഞ്ഞ് കോടതി, ജോളിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പ്രധാന സ്ത്രീ കഥാപാത്രം ജോളിയാണെന്ന് തിരിച്ചറിയുന്ന ഉള്ളടക്കത്തിനും നിരോധനം

മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകനും പെൺസുഹൃത്തും അറസ്റ്റിൽ, വഴക്കിനിടെ ഇടപെട്ട 75കാരിയെ നെഞ്ചിൽ ചവിട്ടിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ്

ശ്രീചിത്ര പുവർ ഹോമിൽ നിന്ന് പുറത്ത് പോയ രണ്ട് പെൺകുട്ടികൾ , തിരിച്ചെത്തിയില്ല; വഞ്ചിയൂർ പൊലീസ് കേസെടുത്തു, അന്വേഷണം ഊർജിതം

ആർജവമുണ്ടെങ്കിൽ പിഎസ്‌സി പിരിച്ചുവിടണം’; റാങ്ക് ലിസ്റ്റ് ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം, സതീശൻ സർക്കാരിനെതിരെ ബി.ബി. ഗോപകുമാർ

Latest News

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 10 ജീവനക്കാരില്‍ 6 പേർ ഇന്ത്യക്കാര്‍

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

കരുവാറ്റ കൊലക്കേസ്; കൊല്ലപ്പെട്ടയാളെ അപമാനിച്ച എസ്.പി. വിഷ്ണു പ്രദീപിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി, പ്രതിയുടെ ദുരാരോപണം തെളിവില്ലാതെ പുറത്തുവിട്ടതിനെതിരെ നടപടി വേണം

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies