കൊച്ചി മെട്രോ ‘കേരളം മെട്രോ’ ആക്കാനുള്ള നീക്കത്തിന് സതീശന്റെ ചെക്ക് ; കൊച്ചി മെട്രോയുടെ പേരുമാറ്റം പരിഗണനയിലില്ല, അവർ മാത്രം തീരുമാനിച്ചാൽ മതിയാകില്ല, കെഎംആർഎല്ലിനെതിരെ മുഖ്യമന്ത്രി
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി മെട്രോ ‘കേരളം മെട്രോ’ ആക്കാനുള്ള നീക്കത്തിന് സതീശന്റെ ചെക്ക് ; കൊച്ചി മെട്രോയുടെ പേരുമാറ്റം പരിഗണനയിലില്ല, അവർ മാത്രം തീരുമാനിച്ചാൽ മതിയാകില്ല, കെഎംആർഎല്ലിനെതിരെ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2026, 10:32 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റി ‘കേരളം മെട്രോ’ എന്നാക്കാനുള്ള നീക്കം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കെഎംആർഎൽ പേരുമാറ്റത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്നുരാവിലെ പത്രവാർത്ത കാണുമ്പോഴാണ് പേരുമാറ്റ വിഷയം അറിയുന്നത്. അങ്ങനെയല്ലല്ലോ അറിയേണ്ടത്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പേരുമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരുമായി ഇതുവരെ യാതൊരു ചർച്ചയും നടന്നിട്ടില്ല. സർക്കാർ ഇക്കാര്യം പരിഗണിച്ചിട്ടുമില്ല. അതിനാൽ കെഎംആർഎൽ ഏകപക്ഷീയമായി ആലോചിച്ച കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് കെഎംആർഎൽ മാത്രം തീരുമാനിച്ചാൽ മതിയാകില്ലെന്നും സർക്കാരിന്റെ കൂടി അഭിപ്രായം ആവശ്യമാണ് എന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.

“അത് കെഎംആർഎൽ മാത്രം ആലോചിച്ചാൽ പോരല്ലോ. സർക്കാരും ആലോചിക്കേണ്ടതല്ലേ. കൂടിയാലോചനയില്ലാതെ ഇത്തരമൊരു നീക്കം എങ്ങനെയുണ്ടായി എന്ന് അവരോട് ചോദിച്ചാലേ അറിയൂ”, വി.ഡി. സതീശൻ പറഞ്ഞു.

സർക്കാർ അറിയാതെ കെഎംആർഎൽ തന്നെ പേരുമാറ്റം ആലോചിച്ചതിൽ തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു. വിഷയത്തിൽ സർക്കാർ പ്രതികരിക്കേണ്ട സാഹചര്യം പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗര ഗതാഗത പദ്ധതികൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുനർനാമകരണം ചെയ്യണമെന്ന ശുപാർശ നൽകിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് പുറമെ മറ്റ് ഔദ്യോഗിക അനുമതികളും ആവശ്യമായേക്കുമെന്നായിരുന്നു കെഎംആർഎൽ വ്യക്തമാക്കിയിരുന്നത്.

ഓണത്തോടനുബന്ധിച്ച് അടുത്ത മാസം ഒന്നിന് നൽകേണ്ട ക്ഷേമപെൻഷൻ നേരത്തെ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും അത് വൈകിയെന്ന് പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെസി വിവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാർ തീരുമാനം ഉടൻ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വീണാ വിജയനെതിരായ ഇ.ഡി. അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ ബന്ധപ്പെട്ട ആളുകൾ തന്നെ പ്രതികരിക്കട്ടെയെന്നും “എല്ലാം ജനങ്ങൾ കാണുന്നുണ്ടല്ലോ” എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Tags: Kochi Metro Name ChangeKerala Metro KMRLVD Satheesan Kochi MetroKMRL Name Change Controversy
Share
Tweet
SendShare

More News from this section

തൃശൂരിൽ വൻകവർച്ച; മകളുടെ വിവാഹത്തിനായി കരുതിവെച്ച 50 പവൻ സ്വർണം കവർന്നു, രണ്ട് അപരിചിതരെ കണ്ടതായി നാട്ടുകാർ

നിശ്ചയത്തിന് പിന്നാലെ തർക്കം, വിവാഹം മുടങ്ങി; അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ടതിന് പിന്നാലെ യുവതി ജീവനൊടുക്കി, പരാതിയുമായി കുടുംബം

കൂടത്തായി കേസ് പശ്ചാത്തലമായ ‘അണലി’ വെബ് സീരീസിന് തിരിച്ചടി; റിലീസ് തടഞ്ഞ് കോടതി, ജോളിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പ്രധാന സ്ത്രീ കഥാപാത്രം ജോളിയാണെന്ന് തിരിച്ചറിയുന്ന ഉള്ളടക്കത്തിനും നിരോധനം

മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകനും പെൺസുഹൃത്തും അറസ്റ്റിൽ, വഴക്കിനിടെ ഇടപെട്ട 75കാരിയെ നെഞ്ചിൽ ചവിട്ടിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ്

ശ്രീചിത്ര പുവർ ഹോമിൽ നിന്ന് പുറത്ത് പോയ രണ്ട് പെൺകുട്ടികൾ , തിരിച്ചെത്തിയില്ല; വഞ്ചിയൂർ പൊലീസ് കേസെടുത്തു, അന്വേഷണം ഊർജിതം

ആർജവമുണ്ടെങ്കിൽ പിഎസ്‌സി പിരിച്ചുവിടണം’; റാങ്ക് ലിസ്റ്റ് ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം, സതീശൻ സർക്കാരിനെതിരെ ബി.ബി. ഗോപകുമാർ

Latest News

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കൊച്ചി മെട്രോ ‘കേരളം മെട്രോ’ ആക്കാനുള്ള നീക്കത്തിന് സതീശന്റെ ചെക്ക് ; കൊച്ചി മെട്രോയുടെ പേരുമാറ്റം പരിഗണനയിലില്ല, അവർ മാത്രം തീരുമാനിച്ചാൽ മതിയാകില്ല, കെഎംആർഎല്ലിനെതിരെ മുഖ്യമന്ത്രി

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 10 ജീവനക്കാരില്‍ 6 പേർ ഇന്ത്യക്കാര്‍

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

കരുവാറ്റ കൊലക്കേസ്; കൊല്ലപ്പെട്ടയാളെ അപമാനിച്ച എസ്.പി. വിഷ്ണു പ്രദീപിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി, പ്രതിയുടെ ദുരാരോപണം തെളിവില്ലാതെ പുറത്തുവിട്ടതിനെതിരെ നടപടി വേണം

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies