എന്റെ അടുത്ത് മാത്രമാണ് അപ്പ ധൈര്യത്തോടെ ഇരുന്നുതരിക; അമേരിക്കയിൽ ആയതിന് ശേഷം മുടിയും താടിയും കുറച്ചു കൂടി നീട്ടി വളർത്തിയിട്ടുണ്ട്; ദാസേട്ടന്റെ ലുക്കിലേക്ക് മാറിയല്ലോ എന്ന ചോദ്യത്തിന് മറുപടിയുമായി വിജയ് യേശുദാസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ അടുത്ത് മാത്രമാണ് അപ്പ ധൈര്യത്തോടെ ഇരുന്നുതരിക; അമേരിക്കയിൽ ആയതിന് ശേഷം മുടിയും താടിയും കുറച്ചു കൂടി നീട്ടി വളർത്തിയിട്ടുണ്ട്; ദാസേട്ടന്റെ ലുക്കിലേക്ക് മാറിയല്ലോ എന്ന ചോദ്യത്തിന് മറുപടിയുമായി വിജയ് യേശുദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 02:12 pm IST
FacebookTwitterWhatsAppTelegram

പുതിയ പാട്ടുകളും സിനിമയും റിലീസ് ആകുന്നതിന്റെ സന്തോഷത്തിലാണ് വിജയ് യേശുദാസ്. ഇപ്പോഴിതാ താരത്തിന്റെ രൂപമാറ്റമാണ് ശ്രദ്ധേയമായിരിക്കുന്നത്. ദാസേട്ടന്റെ ലുക്കിലേയ്‌ക്ക്് മാറിയല്ലോ ചേട്ടൻ എന്ന് വിജയ് യേശുദാസിനോട് നടിയും അവതാരകയുമായ പാർവതി ചോദിക്കുന്നതിന്റെയും താരം മറുപടി പറയുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ വൈറലായിരിക്കുന്നത്. പാർവതിയുടെ ചോദ്യത്തിന് ഒരു ഷൂട്ടിന്റെ ഭാഗമായാണ് തന്റെ രൂപമാറ്റമെന്നായിരുന്നു വിജയ്‌യുടെ പ്രതികരണം. നിങ്ങൾ ഓരോരുത്തരും ഇത് പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ടെന്നും താരം പറഞ്ഞു. യേശുദാസിന്റെ അത്രയും ലുക്കിലേക്ക് എത്താൻ സാധിക്കില്ല, അമ്മയുടെ മുഖച്ഛായ ആണ് തനിക്കെന്നും അപ്പയ്‌ക്ക് ഇപ്പോൾ പണ്ടത്തേക്കാളും താടിയും മുടിയും കൂടുതലാണെന്നും വിജയ് പറഞ്ഞു.

താരത്തിന്റെ വാക്കുകൾ….

‘പണ്ടത്തേക്കാൾ കൂടുതൽ ആണ് അപ്പയുടെ താടിയും മുടിയും. അമേരിക്കയിൽ ആയതുകൊണ്ട് അത് ഷെയ്പ്പ് ചെയ്യാനൊന്നും കഴിയാറില്ല. നാട്ടിൽ ആയിരുന്നപ്പോൾ അതിനായി ഒരാൾ വരുമായിരുന്നു.ഇപ്പോൾ ഞാൻ അമേരിക്കയിൽ പോകുമ്പോഴാണ് അപ്പയ്‌ക്ക് ട്രിം ചെയ്ത് കൊടുക്കുന്നത്. എന്റെ മുൻപിൽ മാത്രമാണ് കുറച്ചു ധൈര്യത്തോടെ അപ്പ ഇരിയ്‌ക്കുന്നത്. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അദ്ദേഹത്തെ ഒന്ന് ഇരുത്തുക എന്നത്. അമ്മ ആണ് പുഷ് ചെയ്യുക.

ദാസേട്ടന്റെ മകൻ എന്ന് കേൾക്കുമ്പോൾ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല, എന്ത് കഷ്ടമാണ് എന്ന് തോന്നിയിട്ടുമുണ്ട്. എനിക്ക് ബ്രേക്ക് വന്നത് നിവേദ്യത്തിലൂടെ ആയിരുന്നു. പാട്ടിലെ കറക്ഷൻസ് ഒക്കെ അപ്പ പറഞ്ഞു തരാറുണ്ട്. ഈ പാട്ട് ഈ രാഗത്തിലാണ് എന്ന് പറയാറുണ്ട്. എന്തെങ്കിലും ടിപ്പ്‌സ് ഒക്കെ പറഞ്ഞുതരാറുണ്ട്. ദാസേട്ടൻ എന്ന അച്ഛൻ ദേഷ്യക്കാരൻ ആണോ എന്ന ചോദ്യത്തിന്, എല്ലാവർക്കും ദേഷ്യമുണ്ടല്ലോ എന്നായിരുന്നു വിജയ് യേശുദാസിന്റെ മറുപടി.

അപ്പയുടെ കൂടെ ഫാമിലി ആയി എപ്പോഴും നമ്മൾ ഉണ്ടാകുമായിരുന്നു. ട്രിപ്പിനുവേണ്ടിയുള്ള യാത്രകൾ ഒന്നും ഉണ്ടാകുമായിരുന്നില്ല, പ്രോഗ്രാമിനായി അപ്പയും അമ്മയും പോകുമ്പോൾ നമ്മളെയും ചെറുപ്പകാലങ്ങളിൽ കൊണ്ട് പോകുമായിരുന്നു. എന്റെ മോൻ ജനിക്കുന്ന സമയത്താണ് ആത്മീയ യാത്ര വേണമെന്ന അമ്മയുടെ ആഗ്രഹത്തിന് സ്‌പെയിനിലേക്ക് ഒരു യാത്ര നടത്തുന്നത്. ഇപ്പോൾ അമേരിക്കയിൽ ആയപ്പോൾ അപ്പയും അമ്മയും കറങ്ങാൻ പോകും’. – വിജയ് പറഞ്ഞു.

 

Tags: vijay yesudasYESUDAS
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies