ആരും വിശ്വസിക്കാതിരുന്നപ്പോൾ, എന്നെ വിശ്വസിച്ചതിന് നന്ദി; വിടചൊല്ലിയിട്ട് 14 വർഷമായി എന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല: ഉണ്ണിമുകുന്ദൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആരും വിശ്വസിക്കാതിരുന്നപ്പോൾ, എന്നെ വിശ്വസിച്ചതിന് നന്ദി; വിടചൊല്ലിയിട്ട് 14 വർഷമായി എന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല: ഉണ്ണിമുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 03:24 pm IST
Facebook
Twitter
WhatsAppTelegram

ലോഹിതദാസില്ലാത്ത മലയാള സിനിമയ്‌ക്ക് 14 വയസ്സായി. ജീവിതഗന്ധിയായ തിരക്കഥകളെഴുതി മലയാള സിനിമാ പ്രേമികളുടെ ഹൃദയം തൊട്ട സംവിധായകന്റെ വിയോ​ഗം ഒരു നോവോടുകൂടിയല്ലാതെ ഓർക്കാൻ സാധിക്കില്ല. സാമൂഹ്യബോധമുളവാക്കുന്ന സിനിമകൾ പ്രേക്ഷകർക്ക് നൽകിയ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ ലോഹിതദാസ് ഓർമ്മയായിട്ട് ഇന്ന് 14 വർഷം. സഹപ്രവർത്തകരും സിനിമാ പ്രേമികളും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയാണ്. ഇപ്പോഴിതാ, മലയാള സിനിമയിലെ മഹാനായ ആ ശില്പിയുടെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണിമുകുന്ദൻ.

‘നിങ്ങൾ വിടവാങ്ങിയിട്ട് 14 വർഷമായി എന്ന സത്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആരും വിശ്വസിക്കാത്തപ്പോൾ എന്നെ വിശ്വസിച്ചതിന് നന്ദി. നമ്മൾ തമ്മിൽ ആദ്യം കണ്ടുമുട്ടിയത് മുതലാണ് എന്റെ സ്വപ്നങ്ങളെ പിന്തുടർന്ന് ഞാൻ മുന്നോട്ട് പോയത്. അന്നത്തെ ആ കുട്ടിയെയും അവന്റെ സ്വപ്നത്തെയും വിശ്വസിച്ചതിന് നന്ദി. താങ്കളുടെ ഒരു വിദ്യാർത്ഥി എന്ന നിലയിൽ അങ്ങയ്‌ക്ക് അഭിമാനം തോന്നും വിധം മുന്നോട്ട് പോകാൻ ഞാൻ പരിശ്രമിക്കുന്നുണ്ട്’.

‘ഇന്നും ഒരു നടനെന്ന നിലയിൽ എന്റെ ജീവിതത്തിലെ ഓരോ ദിവസവും നിങ്ങളെ സ്നേഹപൂർവ്വം ഓർക്കുന്നു. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങൾ സന്തോഷവാനാണെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിക്കാത്തതിൽ എനിക്ക് ഖേദമുണ്ട്, ലോഹി സർ’ എന്നാണ് ഉണ്ണി മുകുന്ദൻ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സംവിധായകൻ ലോഹിതദാസ് ആണ് ഉണ്ണിമുകുന്ദന് ആദ്യമായി സിനിമയിൽ അവസരം നൽകാൻ തയ്യാറായത്.

നിവേദ്യം എന്ന സിനിമയിൽ അവസരം കൊടുത്തെങ്കിലും ആത്മവിശ്വാസം ഇല്ലാത്തതിനാൽ ഉണ്ണി മുകുന്ദൻ ആ കഥാപാത്രം ഏറ്റെടുത്തിരുന്നില്ല. ഇക്കാര്യം നടൻ തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഒന്നും അറിയാതെ ചെയ്യേണ്ട എന്നത് തന്റെ തീരുമാനമായിരുന്നു. പക്ഷേ അധികം വൈകാതെ ലോഹിതദാസ് സാർ എല്ലാവരെയും വിട്ടുപോയി. അത് തന്നെ ആകെ വേദനയിലാക്കി’ എന്നായിരുന്നു ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്.

Tags: Unni Mukundan
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies