നവോദയ വിദ്യാലയ സമിതി ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടിജിടി), പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പിജിടി), മെസ് ഹെൽപ്പർ തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 7500-ഓളം തസ്തികളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
പിജിടി (കമ്പ്യൂട്ടർ സയൻസ്)- 306, പിജിടി (ഫിസിക്കൽ എജ്യുക്കേഷൻ)- 91, പിജിടി (ആധുനിക ഇന്ത്യൻ ഭാഷ)- 46, ടിജിടി (കമ്പ്യൂട്ടർ സയൻസ്)- 649, ടിജിടി (കല)- 649, ടിജിടി (ഫിസിക്കൽ എജ്യുക്കേഷൻ)- 1244, ടിജിടി (സംഗീതം)- 649, സ്റ്റാഫ് നഴ്‌സ്- 649, കാറ്ററിംഗ് സൂപ്പർവൈസർ- 637, ഓഫീസ് സൂപ്രണ്ട്- 598, ഇലക്ട്രീഷ്യൻ/ പ്ലംബർ- 598, മെസ് ഹെൽപ്പർ- 1297, അസി. കമ്മീഷണർ- 50, അസി. കമ്മീഷണർ (ഫിനാൻസ്)- 02, സെക്ഷൻ ഓഫീസർ – 30, ലീഗൽ അസിസ്റ്റന്റ്- 01, എഎസ്ഒ- 55, പേഴ്സണൽ അസിസ്റ്റന്റ്- 25, കമ്പ്യൂട്ടർ ഓപ്പറേറ്റർ- 08 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. എന്നാൽ വിവിധ തസ്തികകളെ ആശ്രയിച്ച് പരമാവധി പ്രായപരിധി വ്യത്യാസപ്പെട്ടിരിക്കും. ഉദ്യോഗാർത്ഥികൾക്ക് https://navodaya.gov.in./ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.















