കുതിച്ചുയർന്ന് ഇലക്ട്രിക് കാർ വിപണി; രാജാവായി ടാറ്റ നെക്‌സോൺ ഇവി; വിൽപന 50,000 കടന്നു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിച്ചുയർന്ന് ഇലക്ട്രിക് കാർ വിപണി; രാജാവായി ടാറ്റ നെക്‌സോൺ ഇവി; വിൽപന 50,000 കടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 05:56 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ ഇലക്ട്രിക് കാർ വിപണി അനുദിനം വളരുകയാണ്. ഇലക്ട്രിക് കാർ വിപണിയിൽ ആധിപത്യം സ്ഥാപിച്ച ബ്രാൻഡാണ് ടാറ്റാ മോഡേഴ്‌സ്. പത്ത് ലക്ഷം രൂപയിൽ താഴെ മാത്രം വിലയുള്ള ടാറ്റ ടിയാഗോ ഇവി മുതൽ ടാറ്റ നെക്‌സോൺ ഇവി മാക്‌സ് വരെയുള്ള വാഹനങ്ങളിലൂടെ ടാറ്റാ ഇവി വിപണിയിൽ നിറസാന്നിധ്യമാവുകയാണ്.

വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ജനപ്രീതി സ്വന്തമാക്കിയ ഒന്നാണ് ടാറ്റ നെക്‌സോൺ ഇലക്ട്രിക് എസ്‌യുവി. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണിത്. 2020-ലാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിനോടകം തന്നെ ടാറ്റ നെക്‌സോൺ 50,000 യൂണിറ്റ് വിൽപന പൂർത്തിയാക്കിയിരിക്കുകയാണ്.  ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ ആണിത്. ഡിസൈൻ, ബാറ്ററി തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഒരുപിടി മുന്നിലാണ് ടാറ്റ നെക്‌സോൺ.

ടാറ്റ നെക്‌സോൺ ഇവി നിലവിൽ ഇവി പ്രൈം, ഇവി മാക്സ് എന്നീ വേരിയന്റുകളിലാണ് ലഭിക്കുന്നത്. ഇവിയുടെ ഡാർക്ക് എഡിഷൻ വേരിയേഷനുകളും ലഭ്യമാണ്. ടാറ്റ നെക്സോൺ ഇവി പ്രൈമിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 14.49 ലക്ഷം രൂപ മുതലാണ്. നെക്‌സോൺ ഇവി മാക്സിന്റെ എക്സ്ഷോറൂം വില 18.79 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. നെക്‌സോൺ ഇവി മാക്‌സ് 453 കിലോമീറ്റർ ഉയർന്ന് റേഞ്ച് നൽകുന്നുണ്ട്. നെക്‌സോൺ ഇവി പ്രൈം ഏകദേശം 300 കിലോമീറ്റർ റേഞ്ച് നൽകുന്നു. പുതിയ തലമുറ എച്ച്്ഡി ഡിസ്‌പ്ലേയും പുതിയ റിവേഴ്‌സ് പാർക്കിംഗ് ക്യാമറയും ഇതിൽ ലഭ്യമാണ്.

ടാറ്റ നെക്‌സോൺ ഇവി മാക്‌സ് 7.2 kW എസി ചാർജർ ഉപയോഗിച്ച് പൂർണമായി ചാർജ് ചെയ്യാൻ 6.5 മണിക്കൂർ സമയമാണ് ആവശ്യം. 50 kW ഡിസി ചാർജിംഗ് സപ്പോർട്ടും വാഹനത്തിലുണ്ട്. ഇതുവഴി ബാറ്ററി ഏകദേശം 80 ശതമാനത്തോളം ചാർജ് ചെയ്യാനായി 56 മിനിറ്റ് സമയം മാത്രം മതി. മൾട്ടി-സിറ്റി ട്രിപ്പുകൾ നടത്താനുള്ള കഴിവ് പ്രശംസനീയമാണ്. 95 മണിക്കൂറും 46 മിനിറ്റും സമയമെടുത്താണ് വാഹനം കശമീർ മുതൽ കന്യാകുമാരി വരെ സഞ്ചരിച്ചത്. ഇത്ര ദൂരം ഡ്രൈവ് ചെയ്ത് എത്തിയ ഇലക്ട്രിക് കാർ എ്‌ന നിലയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിവും ഇടം നേടിയിരുന്നു.

Tags:
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies