കേരള സ്‌റ്റോറി ഒടിടി റിലീസ് ചെയ്യുമെന്ന് നടി ആദാ ശർമ്മ ; പിന്നാലെ ആരാധകർക്ക് മറ്റൊരു സർപ്രെെസുമായി സംവിധായകനും നിർമ്മാതാവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കേരള സ്‌റ്റോറി ഒടിടി റിലീസ് ചെയ്യുമെന്ന് നടി ആദാ ശർമ്മ ; പിന്നാലെ ആരാധകർക്ക് മറ്റൊരു സർപ്രെെസുമായി സംവിധായകനും നിർമ്മാതാവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 09:05 pm IST
FacebookTwitterWhatsAppTelegram

ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദ കേരള സ്‌റ്റോറി രാജ്യമെമ്പാടും ഏറ്റെടുത്തിരുന്നു. ബോക്‌സ് ഓഫീസിൽ റെക്കോർഡ് സംഖ്യകൾ സൃഷ്ടിച്ചുകൊണ്ട് ബോളിവുഡ് നടി ആദ ശർമ്മയും ദി കേരള സ്റ്റോറിയുടെ നിർമ്മാതാക്കളും മികച്ച വിജയം കണ്ടു. 15-20 കോടി ബജറ്റിൽ നിർമ്മിച്ച കേരള സ്റ്റോറി ആഗോളതലത്തിൽ 300 കോടിയിലധികം നേടി. ചിത്രം ഇപ്പോൾ 100 ദിവസത്തിലേറെയായി തിയേറ്ററുകളിൽ ഓടി, പലരും ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സുദീപ്തോ സെൻ സംവിധാനം ചെയ്യ്ത ചിത്രം ഒടിടി അരങ്ങേറ്റത്തെക്കുറിച്ച് സൂചന നൽകിയിരിക്കുകയാണ് ആദ.

ഒടിടി റിലീസിനായി കാത്തിരിക്കാനാണ് ആദ ശർമ്മ ആരാധകരോട് ആവശ്യപ്പെടുന്നത്.
കേരള സ്റ്റോറിയുടെ ഒടിടി റിലീസിനായി കാത്തിരിക്കുന്നവരോട് പരിഭ്രാന്തരാകരുതെന്നും, വളരെ വേഗം അത് നിങ്ങളുടെ വീടിനടുത്തുള്ള തിയേറ്ററുകളിൽ നിന്ന് നിങ്ങളുടെ സെൽ ഫോണിലേക്ക് എത്തുമെന്നും ട്വിറ്ററിലൂടെ ആദാ ശർമ്മ പറ‍ഞ്ഞു.

അതേസമയം കേരള സ്‌റ്റോറി മേക്കേഴ്‌സ് അടുത്ത പ്രോജക്ട് പ്രഖ്യാപിച്ചു. ദി കേരള സ്റ്റോറിയുടെ ഒടിടി റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ , സംവിധായകൻ സുദീപ്തോ സെന്നും നിർമ്മാതാവ് വിപുൽ ഷായും തങ്ങളുടെ വരാനിരിക്കുന്ന ചിത്രവും ഇതിനകം പ്രഖ്യാപിച്ചു. ഷായുടെ ബാനറായ സൺഷൈൻ പിക്‌ചേഴ്‌സിൽ നിന്നാണ് പ്രഖ്യാപനം വന്നത്. വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് ബസ്തർ എന്നാണ്. യഥാർത്ഥ സംഭവത്തെ’ അടിസ്ഥാനമാക്കിയാണ് സിനിമ. കേരളാ സ്റ്റോറിയ്‌ക്ക് ശേഷം വിപുൽ അമൃത്ലാൽ ഷായും സുദീപ്‌തോ സെന്നും ഒന്നിക്കുന്ന ചിത്രമാണ് ബസ്തർ. ബസ്തർ 2024 ഏപ്രിൽ 5-ന് റിലീസ് ചെയ്യും.

ഛത്തീസ്ഗഡിലെ ഒരു ആദിവാസി മേഖലയാണ് ബസ്തർ. ബസ്തറിലെ നക്‌സലിസം പ്രമേയമാക്കി എത്തുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് തങ്ങളുടെ രണ്ടാമത്തെ ചിത്രത്തെ കുറിച്ച് അറിയിച്ചത്. കമ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ഇരുണ്ട മുഖമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാലങ്ങളായി ഈ മേഖലയിൽ നക്സലിസം ശക്തമാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കമ്യൂണിസ്റ്റ് ഭീകരവാദത്തെയും അതിന്റെ തിക്ത ഫലങ്ങളെയും തുറന്നുകാട്ടുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമപ്രേമികൾ. സിനിമ ആസ്വാദകരെ പോലെ തന്നെ ചരിത്രകുതുകികളും ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. എന്ത് തന്നെയാണെങ്കിലും വിപുൽ അമൃത്ലാൽ ഷായുടെ ചിത്രം വെറും ഒരു സിനിമയാകില്ലെന്നും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതും കണ്ണ് തുറപ്പിക്കുന്നതുമാകുമെന്നുള്ളത് ഊഹിക്കമല്ലോ. മറഞ്ഞിരിക്കുന്ന ചില സത്യം എന്നെഴുതിയ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്ററും ഇത് ഉറപ്പിക്കുന്നു. സൺഷൈൻ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ലാസ്റ്റ് മങ്ക് മീഡിയയും ചേർന്നാണ് ‘ബസ്തർ’ നിർമ്മിക്കുന്നത്. ചിത്രം 2024 ഏപ്രിൽ 5-ന് റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. വിപുൽ അമൃത്ലാൽ ഷാ ഒരു ദീർഘവീക്ഷണമുള്ള ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമാണ്. നിരവധി ഹിറ്റുകൾക്ക് ജന്മം നൽകിയ സംവിധാകനാണ് ഇദ്ദേഹം. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറിയിയുടെ നിർമ്മാതാവും ഇദ്ദേഹമായിരുന്നു.

Tags: The Kerala Story
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies