'സ്ത്രീകളുടെ സുരക്ഷയ്ക്കായി സർക്കാർ നൽകുന്നത് മികച്ച പിന്തുണ; ക്രമസമാധാനം നിലനിൽക്കുന്നത് തങ്ങളുടെ ശ്രമഫലമായി'; വിടവാങ്ങൽ പ്രസംഗത്തിൽ അനിൽകാന്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സ്ത്രീകളുടെ സുരക്ഷയ്‌ക്കായി സർക്കാർ നൽകുന്നത് മികച്ച പിന്തുണ; ക്രമസമാധാനം നിലനിൽക്കുന്നത് തങ്ങളുടെ ശ്രമഫലമായി’; വിടവാങ്ങൽ പ്രസംഗത്തിൽ അനിൽകാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 10:59 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിടവാങ്ങൽ പ്രസംഗത്തിൽ സർക്കാരിനെ പ്രശംസിച്ച് ഡിജിപി അനിൽകാന്ത്. പോലീസിന്റെ പ്രവർത്തന മികവാണ് സംസ്ഥാനത്ത് ക്രമസമാധാനം നിലനിൽക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്‌ക്ക് സർക്കാർ നൽകുന്നത് മികച്ച പിന്തുണയാണെന്നും പ്രസംഗത്തിൽ അനിൽകാന്ത് പറഞ്ഞു.

ലഹരി തടയാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും അനിൽകാന്ത് സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം മറ്റ് മേഖലകളിലും പോലീസ് മാതൃകയാകണം. ആരോഗ്യമുള്ള ശരീരം സംരക്ഷിക്കാൻ ശ്രമിക്കണം. സഹപ്രവർത്തകർക്കും കേരലത്തിനും നന്ദി അറിയിക്കുന്നതായും അനിൽകാന്ത് പറഞ്ഞു.

കേരളത്തിലെ പോലീസ് മേധാവിയാകുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യയാളാണ് അനിൽകാന്ത്. 1988 ബാച്ചിൽ ഇന്ത്യൻ പോലീസ് സർവ്വീസിൽ കേരളാ കേഡറിൽ പ്രവേശിച്ചതോടെയാണ് അനിൽകാന്തിന്റെ ഒദ്യോഗിക ജീവിതം ആരംഭിച്ചത്. എ.എസ്.പി ആയി വയനാട്ടിൽ സർവ്വീസ് ആരംഭിച്ചു. പിന്നീട് തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്.പിയായി പ്രവർത്തിച്ചു. ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളിൽ ഇൻറലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് ഡയറക്ടർ. മടങ്ങിയെത്തിയശേഷം പോലീസ് ട്രെയിനിംഗ് കോളേജിൽ പ്രിൻസിപ്പലായി. തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും ജോലി ചെയ്തു.

സ്‌പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡിഐജി. സ്‌പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണൽ എക്‌സൈസ് കമ്മീഷണറായും അവസരം. പിന്നീട് എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷം കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എഡിജിപി ആയും പ്രവർത്തിച്ചു. വിശിഷ്ടസേവനത്തിനും സ്തുത്യർഹസേവനത്തിനുമുളള രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. 64-മത് ആൾ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമൻറേഷനും 2018 ൽ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. തിരക്കുകൾക്കിടയിലും മുടങ്ങാതെയുള്ള രാവിലത്തെ ഓട്ടവും പലപ്പോഴും അനിൽകാന്തിനെ വാർത്താതാരമാക്കി. സംസ്ഥാനത്തെ വിവിധ മാരത്തോണുകളിലും ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്.

Tags: DGPKerala DGP
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies