ഡെറാഡൂൺ : പ്രതികൂല കാലാവസ്ഥയിലും കേദാർനാഥിലേക്ക് ഭക്തജനത്തിരക്ക്. അതിരൂക്ഷമായ കാലാവസ്ഥയും മണ്ണിടിച്ചിലും പോലുള്ള നിരവധി പ്രതിബന്ധങ്ങൾ അഭിമുഖീകരിക്കുമ്പോഴും ധാരാളം ഭക്തർ ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാമിലെത്തുന്നത്. ഇടയ്‌ക്കിടെ പെയ്യുന്ന മഴയെ തുടർന്ന് പ്രദേശം മുഴുവൻ കനത്ത മൂടൽമഞ്ഞിൽ മുങ്ങിയിരിക്കുകയാണ്. കേദാർനാഥിൽ നിന്നുളള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുകയാണ്.
കാലാവസ്ഥ വ്യക്തമായതിനു ശേഷം മാത്രം യാത്ര ചെയ്യാനും മുൻകരുതലുകൾ എടുക്കാനും ജില്ലാ ഭരണകൂടം യാത്രക്കാരോട് അഭ്യർത്ഥിച്ചു. എന്നാൽ ഈസാഹചര്യത്തിലും കേദാർനാഥ് ധാമിലേക്ക് ഭക്തരുടെ തിരക്ക് തുടരുകയാണ്.
നേരത്തെ, കേദാർനാഥിലേക്കും ബദരീനാഥിലേക്കും പോകുന്ന വഴി മോശം കാലാവസ്ഥയെത്തുടർന്ന് മുൻകരുതൽ നടപടിയായി ചാർ ധാം യാത്ര നിർത്തിവച്ചിരുന്നു.
Comments