അയ്യപ്പനെ മനസ്സില്‍ പ്രതിഷ്ഠിച്ച് വരികൾ എഴുതിയ ചൊവ്വല്ലൂർ : ശരണം വിളിച്ച് പാട്ടുപുസ്തകം തുറന്ന ഗംഗൈഅമരൻ ; അയ്യപ്പഭക്തിയിലൂടെ പിറന്ന തരംഗിണിയുടെ അയ്യപ്പഗാനങ്ങൾ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പനെ മനസ്സില്‍ പ്രതിഷ്ഠിച്ച് വരികൾ എഴുതിയ ചൊവ്വല്ലൂർ : ശരണം വിളിച്ച് പാട്ടുപുസ്തകം തുറന്ന ഗംഗൈഅമരൻ ; അയ്യപ്പഭക്തിയിലൂടെ പിറന്ന തരംഗിണിയുടെ അയ്യപ്പഗാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 04:59 pm IST
Facebook
Twitter
WhatsAppTelegram

കേൾക്കുന്തോറും മനസിനെ ഭക്തിയുടെ പരകോടിയിൽ എത്തിക്കുന്ന ഗാനങ്ങൾ . തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങളെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം . ഓരോ മണ്ഡലകാലത്തിന്റെയും വരവറിയിച്ചാണ് തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ വന്നുപോയത്.

സാക്ഷാൽ ഗാനഗന്ധർവ്വന്റെ ശബ്ദമാധുര്യത്തിൽ , ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി എഴുതി ഗംഗൈ അമരൻ ഈണം പകർന്ന വരികൾ ഒഴുകിയെത്തുന്ന വൃശ്ചികപുലരികൾ മലയാളികളെ കൊണ്ടെത്തിക്കുന്നത് നറുതിരിമണമുള്ള അയ്യപ്പസന്നിധിയിലേയ്‌ക്കാണ് .ഉദിച്ചുയര്‍ന്നു മാമലമേലെ, കാനനവാസാ കലിയുഗവരദ, മഹാപ്രഭോ, മന്ദാരം മലര്‍മഴ തുടങ്ങിയ പാട്ടുകളിന്നും നമുക്ക് സ്വന്തമാണ് .

തുളസീതീർഥത്തിലെ പാട്ടുകള്‍ നന്നായി വന്നതോടെ തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ എഴുതാന്‍ യേശുദാസ് ചൊവ്വല്ലൂരിനെ തന്നെ ഏല്‍പ്പിച്ചു. ഇഷ്ടമുള്ള പാട്ടുകള്‍, ഇഷ്ടമുള്ള ശൈലിയില്‍ എഴുതാം. പക്ഷേ ഓരോ പാട്ടിലും പുതുമയും ചടുലതയുമൊക്കെ വേണമെന്നു മാത്രം. ഇതായിരുന്നു നിർദേശം . മനസിൽ അയ്യനെ കുടിയിരുത്തി വരികൾ ഒന്നൊന്നായി ഒഴുകിയെത്തി . അതിന്റെ ഈണവും . പാട്ടുകള്‍ പൂര്‍ത്തിയായതോടെ യേശുദാസിനെ കണ്ട് സമര്‍പ്പിച്ചു. ഇങ്ങനെയൊക്കെ മതിയാകുമോ എന്ന ചൊവ്വല്ലൂരിന്റെ എളിമ നിറഞ്ഞ ചോദ്യത്തിന് യേശുദാസ് തലകുലുക്കി

യേശുദാസ് നൽകിയ വരികൾ ശരണം വിളിച്ചാണ് ഗംഗൈഅമരൻ ഏറ്റുവാങ്ങിയത് . ഓരോ പാട്ടും മൂന്നു തവണ ചൊവ്വല്ലൂരിനെകൊണ്ട് വായിപ്പിക്കും. വരികളും ഭാവവവുമൊക്കെ കൃത്യമായി മനസ്സിലാക്കിയാണ് ഗംഗൈ അമരൻ. പാട്ടൊരുക്കിയത് .ഒറ്റയിരുപ്പില്‍ ഓരോ പാട്ടും പൂര്‍ത്തിയാക്കിയ ഗംഗൈഅമരൻ അതിശയമായിരുന്നുവെന്ന് ചൊവ്വല്ലൂർ പറയും . ഓരോ തവണയും ചൊവ്വലൂർ പാടുന്നത് കേട്ട് കണ്ണടച്ച് ഇരിക്കുന്ന ഗംഗൈഅമരൻ കണ്ണ് തുറക്കുന്നത് മലയാളിയെ ഏറെ മോഹിപ്പിച്ച ആ അയ്യപ്പഗാനങ്ങളുടെ വരികളുമായിട്ടായിരുന്നു .

 

Tags:
Share
Tweet
SendShare

More News from this section

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

Latest News

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies