സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2026, 03:52 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട മതനിന്ദാക്കുറ്റത്തിന് ഇറാനിൽ 23കാരിയായ വിദ്യാർഥിനിക്ക് വധശിക്ഷ വിധിച്ചതായി മനുഷ്യാവകാശ സംഘടനകൾ. മഷ്ഹദ് സ്വദേശിയായ അക്കൗണ്ടിങ് വിദ്യാർഥിനി നജ്മെ അമീനിക്കാണ് ശിക്ഷ വിധിച്ചത്.

പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചെന്നർഥമുള്ള സബ് അൽ-നബി എന്ന കുറ്റമാണ് അമീനിക്കെതിരെ ചുമത്തിയിരിക്കുന്നത്.  2026 ഫെബ്രുവരി മൂന്നിന് മഷ്ഹദിൽനിന്ന് അമീനിയെ അറസ്റ്റ് ചെയ്തതത്. ഇമാമുമാരെ അപമാനിക്കുന്ന തരത്തിൽ അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു മറ്റൊരു ആരോപണം. വിവാദമായ പോസ്റ്റിന്റെ കൃത്യമായ ഉള്ളടക്കം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പ്രതിഷേധത്തിനിടെ അറസ്റ്റിൽ; പിന്നാലെ വധശിക്ഷ
2026 ജനുവരിയിൽ ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി ആരംഭിച്ച സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾക്കിടെയാണ് അമീനി ആദ്യം അറസ്റ്റിലായത്. മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്‌സിന്റെ റിപ്പോർട്ട് പ്രകാരം, സെപ്റ്റംബർ 16-നാണ് അമീനിക്ക് വധശിക്ഷ വിധിച്ചത്.

‘ലഹരിയുടെ സ്വാധീനത്തിലാണ് പോസ്റ്റ് ചെയ്തത്’
ഇറാനിലെ പത്രമായ ഖൊറാസാന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ദി ഗാർഡിയൻ പറയുന്നതനുസരിച്ച്, സൈക്കഡെലിക് കൂൺ ഉപയോഗിച്ചതിനെത്തുടർന്നുണ്ടായ വിഭ്രാന്തിക്കിടെയാണ് താൻ പോസ്റ്റിട്ടതെന്ന് അമീനി കോടതിയിൽ വിശദീകരിച്ചു.  എന്നാൽ കോടതി ഈ വാദം അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്.

അറസ്റ്റിനിടെ അമീനിക്ക് കടുത്ത ശാരീരിക മർദനമേറ്റതായും ഏകദേശം മൂന്ന് മാസത്തോളം ഏകാന്ത തടവിൽ കഴിഞ്ഞതായും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം
സാമൂഹ്യമാധ്യമത്തിലെ പരാമർശത്തിന്റെ പേരിൽ വധശിക്ഷ വിധിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഭീഷണിയാണെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി. ഓസ്ലോ ആസ്ഥാനമായ ഇറാൻ ഹ്യൂമൻ റൈറ്റ്‌സിന്റെ കണക്കനുസരിച്ച് 2026 ജനുവരി മുതൽ സെപ്റ്റംബർ വരെ ഇറാനിൽ കുറഞ്ഞത് 604 വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്. ഇറാനിലെ ഇസ്‌ലാമിക ശിക്ഷാനിയമത്തിലെ 262-ാം വകുപ്പ് പ്രവാചകനെ അപമാനിക്കുന്ന പ്രവൃത്തിക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.

 

Tags: Najmeh AminiIran death sentenceIranian woman sentenced to deathblasphemy law Iransocial media post death penalty
Share
Tweet
SendShare

More News from this section

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരുക്ക്, കെട്ടിടത്തിന് മനഃപൂർവം തീയിട്ടെന്ന് സംശയം, റൊമാനിയൻ പൗരൻ അറസ്റ്റിൽ

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies