തെന്നിന്ത്യൻ താരം രാം ചരൺ തേജയുടെ മകളുടെ പേരിടൽ ചടങ്ങിൽ താരമായി മുകേഷ് അംബാനിയും കുടുംബവും. ആംബാനി കുടുംബം ഒരു കോടുയുടെ സ്വർണ തൊട്ടിലാണ് കുഞ്ഞിന് സമ്മാനിച്ചത്. ഉപാസനയുടെ വീട്ടിലാണ് കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് നടന്നത്. ക്ലിം കാര കൊനിഡേല എന്നാണ് കുഞ്ഞിന്റെ പേര്.
മുത്തച്ഛനായ ചിരഞ്ജീവി കുഞ്ഞിനെ രാജകുമാരി എന്നാണ് വിളിച്ചത്. ക്ലീം കാര എന്ന പേര് ലളിതാ സഹസ്രനാമത്തിൽ നിന്നെടുത്തതാണ്. ആത്മീയമായ ഉണർവ്വ് സൃഷ്ടിക്കുന്ന, പരിവർത്തനത്തിനും ശുദ്ധീകരണത്തിനും വഴി തെളിക്കുന്ന ഊർജ്ജമാണ് ക്ലീം ക്ലാര എന്ന വാക്കിന്റെ അർത്ഥം. പേരിന്റെ അർത്ഥത്തെ കുറിച്ച് വിശദീകരിച്ച് ചിരഞജീവി ട്വിറ്ററിൽ കുറിച്ചിരുന്നു. വളരുമ്പോൾ ഞങ്ങളുടെ കുഞ്ഞ് രാജകുമാരി ഈ ഗുണങ്ങളൊക്കെയും തന്റെ വ്യക്തിത്വത്തിലേക്ക് ഉൾച്ചേർക്കുമെന്നും ചിരഞ്ജീവി കുറിച്ചു.
Comments