തിരുവനനന്തപുരം : തെരുവ് നായ ആക്രമണത്തിൽ ഇടപെടലുമായി ഹൈക്കോടതി. അക്രമകാരികളായ തെരുവ് നായകളുടെ പുനരധിവാസം, വാക്സിനേഷൻ ഡ്രൈവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആക്ഷൻ പ്ലാൻ നടപ്പിലാക്കാത്ത തദ്ദേശസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം.
വാക്സിനേഷനിൽ അടക്കം തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാറിനോട് കോടതി ഇടക്കാല ഉത്തരവിൽ അവശ്യപ്പെട്ടു. എ കെ ജയശങ്കരൻ നമ്പ്യാർ, ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് തെരുവ് നായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നാലിന ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്.
Comments