രണ്ട് വർഷത്തിനിടെ രണ്ട് തിരിച്ചടി; മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തിന്റെ അടിവേരിളക്കി ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് വർഷത്തിനിടെ രണ്ട് തിരിച്ചടി; മഹാരാഷ്‌ട്രയിൽ പ്രതിപക്ഷത്തിന്റെ അടിവേരിളക്കി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 09:10 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പ്രതിപക്ഷ പാർട്ടികളെ എന്തുവില കൊടുത്തും ഒന്നിച്ചുനിർത്തി ബിജെപിക്കെതിരെ പോരാടാനും ഇല്ലാത്ത ഐക്യം സൃഷ്ടിച്ചെടുക്കാനും രാഷ്‌ട്രീയ കുതന്ത്രങ്ങൾ പയറ്റാനുമെല്ലാം കഴിവുറ്റ നേതാവെന്ന നിലയിൽ പ്രതിപക്ഷം നോക്കിക്കാണുന്ന മുതിർന്ന എൻസിപി നേതാവ് ശരദ് പവാറിന് അടുത്ത കാലത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരിക്കുകയാണ് അജിത് പവാറിന്റെ രാഷ്‌ട്രീയ ചുവടുമാറ്റം. സ്വന്തം സഹോദരപുത്രനും എൻസിപിയുടെ ഉന്നത നേതാവുമായ അജിത് പവാർ നാൽപതോളം എംഎൽഎമാരുമായി എൻഡിഎയിലേക്ക് പ്രവേശിച്ച ഈ ദിവസം ശരദ് പവാറിനെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും പുനർചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് തിരിച്ചടികൾ എൻസിപി നേരിടേണ്ടി വന്നു. മഹാവികാസ് അഘാഡി സർക്കാരിലുണ്ടായ വിള്ളലും തുടർന്നുണ്ടായ രാഷ്‌ട്രീയ മാറ്റവുമായിരുന്നു ഇതിൽ ആദ്യത്തേത്. രണ്ടാമത്തേതാണ് എൻസിപിയുടെ പിളർപ്പും അജിത് പവാറിന്റെ എൻഡിഎ പ്രവേശനവും. മഹാവികാസ് അഘാഡി സർക്കാരിനെ ബിജെപി വേരോടെ പിഴുതെറിഞ്ഞതിന് പിന്നാലെ എൻസിപിയിലുണ്ടായ പിളർപ്പ് ശരദ് പവാറിന് വലിയ ക്ഷീണമുണ്ടാക്കി.

ശിവസേനയിലെ 40 എംഎൽഎമാരുമായി എത്തി എൻഡിഎയ്‌ക്ക് പിന്തുണ നൽകിയ ഏകനാഥ് ഷിൻഡെ പിന്നീട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന കാഴ്ചയും ശിവസനേയുടെ പേരും ചിഹ്നവും സ്വന്തമാക്കിയ സംഭവവും കേവലം ഉദ്ധവ് താക്കറെയ്‌ക്ക് മാത്രമല്ല, പ്രതിപക്ഷത്തിന് മുഴുവൻ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിനെല്ലാം പിറകെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർവ പ്രതിപക്ഷ പാർട്ടികളും ഐക്യത്തോടെ നിലനിൽക്കാൻ ശ്രമം ആരംഭിച്ചതിന് പിന്നാലെയാണ് മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ ചുവടുമാറ്റം.

എൻസിപിയെ അടപടലം പിടിച്ചുകുലുക്കിയ അജിത് പവാർ ഇപ്പോൾ മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രി സ്ഥാനമാണ് അലങ്കരിക്കുന്നത്. അദ്ദേഹത്തോടൊപ്പം പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായ പ്രഫുൽ പട്ടേലുമുണ്ടെന്നത് ശ്രദ്ധേയമാണ്. രണ്ട് ദിവസം മുമ്പായിരുന്നു മഹാരാഷ്‌ട്ര മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന സൂചന ഫഡ്‌നാവിസ് നൽകിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിജെപിയുടെ ദേശീയ നേതാക്കളുമായി ഏകനാഥ് ഷിൻഡെയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേസമയം എൻസിപിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലേ കടന്നുവരികയും ചെയ്തു. പ്രതിപക്ഷ നേതാവായി തുടരാൻ ഇനിയും താത്പര്യമില്ലെന്ന നിലപാട് അജിത് പവാർ സ്വീകരിച്ചതും ഇതിനോടൊപ്പമായിരുന്നു. ഒടുവിൽ അജിത് പവാർ എൻഡിഎയിലേക്ക് പ്രവേശിച്ചത് അമ്പരപ്പോടെ നോക്കി നിൽക്കാൻ മാത്രമേ ശരദ് പവാർ പക്ഷത്തിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും കഴിഞ്ഞുള്ളൂ. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരു കുടക്കീഴിൽ എത്തിച്ച് ഐക്യപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ ശരദ് പവാറിന് സ്വന്തം പാർട്ടിയിലെ പിളർപ്പ് തടുക്കാൻ സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം.

ആകെ 50 എംഎൽഎമാരുള്ള എൻസിപിയിൽ നിന്നും 40ഓളം പേരുടെ പിന്തുണയുണ്ടെന്നാണ് അജിത് പവാറിന്റെ അവകാശ വാദം. വിമത എംഎൽഎമാരെ അയോഗ്യരാക്കുന്ന നടപടികളിലേക്ക് നീങ്ങാൻ ശരദ് പവാർ പക്ഷം ശ്രമം നടത്തിയാൽ യഥാർത്ഥ എൻസിപി തങ്ങളാണെന്ന് തെളിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള നീക്കങ്ങളാകും അജിത് പവാർ നടത്തുക.

Tags: MAHARASHTRAncpSHARAD PAWARAjit PawarMVA
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies