കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടെ സ്വർണാഭരണങ്ങൾ കവർന്ന യുവാവ് പിടിയിൽ. തീർത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ഗിരീഷാണ് പിടിയിലായത്. 108 ഗ്രാം തൂക്കമുള്ള ആഭരങ്ങളാണ് ഇയാൾ മോഷ്ടിച്ചത്.
ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം. സ്വർണമാലകൾ, സ്വർണവളകൾ എന്നിവയാണ് മോഷണം പോയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് ഗിരീഷാണെന്ന് പോലീസ് കണ്ടെത്തിയത്. ഇയാളുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
Comments