തിരുവനന്തപുരം: മഴയുണ്ടെങ്കിൽ സ്‌കൂളുകൾക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മഴയുണ്ടെങ്കിൽ അവധി മുൻദിവസം തന്നെ പ്രഖ്യാപിക്കാനുള്ള നയം കളക്ടർമാർ സ്വീകരിക്കണമെന്ന് വിദ്യാഭാസമന്ത്രി പറഞ്ഞു. ഇതിനുള്ള അധികാരം ജില്ലാകളക്ടർമാർക്കാണെന്നും അദ്ദേഹം പറഞ്ഞു. മഴയുള്ള ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിനമുട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി
മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ അപകടകാരികളായ മരങ്ങൾ നേരത്തേ മുറിച്ച് മാറ്റിയെന്നും മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിൽ സ്‌കൂളിൽ കടപുഴകി വീണ മരവും അപകടസാധ്യതയിലുള്ള മരങ്ങളുടെ കൂട്ടത്തിൽ ആയിരുന്നു.
കേരളത്തിൽ കഴിഞ്ഞ ദിവസം ശക്തമായിരുന്നു. തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യസ ജില്ലകൾക്ക് ഇന്ന് അവധി നൽകിയിരുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിതീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാളെ എറണാകുളത്തും കാസർകോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments