ആകാംക്ഷയ്ക്കിടെ കാത്തിരുന്ന പ്രഭാസിന്റെ ബ്രഹാമണ്ഡ ചിത്രം സലാറിന്റെ ടീസർ പുറത്തിറങ്ങി. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലാണ് സലാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ വ്യാഴാഴ്ച രാവിലെ 5.12-നാണ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് പുറത്തുവിട്ടത്.
ടീസറിൽ പൃഥ്വിരാജുമുണ്ട്. വില്ലൻ വേഷത്തിലായിരിക്കും പൃഥ്വിരാജെത്തുക. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് സലാറിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ശ്രുതി ഹാസാനാണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും.
എന്തുകൊണ്ട് ടീസർ പുലർച്ചെ 5.12-ന് റിലീസ് ചെയ്യുമെന്ന് ആരാധകർ സംശയം ഉന്നയിച്ചിരുന്നു. ഇതിന് വിശദീകരണവുമായി യൂട്യൂബർമാരും ചിന്തകരും രംഗത്തെത്തിയിരുന്നു. ഈ സമയത്തിന് കെജിഎഫുമായി ബന്ധമുണ്ടെന്നാണ് ചിലരുടെ കണ്ടെത്തൽ. കെജിഎഫ് 2-വിൽ റോക്കി ഭായിയുടെ കപ്പൽ ആക്രമിക്കപ്പെടുന്നത് പുലർച്ചെ അഞ്ച് മണിയ്ക്കാണെന്ന് സിനിമാ പ്രേമികൾ പറയുന്നു. കപ്പൽ തകർക്കുന്നത് രാവിലെ 5.12 നാണ്. റോക്കി ഭായിയുടെ കപ്പൽ മുങ്ങിയ സമയമാണ് സലാറിന്റെ ടീസർ റിലീസ് ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കെജിഎഫ് പോലെ മാസ് ആക്ഷൻ ചിത്രമാകും സലാർ എന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്.
മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. സെപ്റ്റംബർ 28-ന് ചിത്രം ലോകമെമ്പാടും റിലീസിനെത്തും.
Comments