യൂറോപ്പിൽ അവധി ആഘോഷിക്കുകയാണ് മുൻ വിശ്വ സുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെൻ. ഇപ്പോഴിതാ ഈഫൽ ടവറിന് മുന്നിൽ മകൾ അലിസയ്ക്കൊപ്പം സുസ്മിത സെൻ നൃത്തം ചെയ്യുന്ന വീഡിയോയാണ് വെെറലാകുന്നത്. മകൾ അലിസ സെന്നിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ താരം തന്നെയാണ് പോസ്റ്റ് ചെയ്തത്. അലിസ ഇനി വിദേശത്താണ് പഠിക്കുന്നതെന്നും പോസ്റ്റിൽ സുസ്മിത വെളിപ്പെടുത്തി.
“ വിദേശത്ത് പഠിക്കാൻ പോകുന്നതിന് മുമ്പ് എന്റെ മകളുടെ പാരീസിലേയ്ക്കുള്ള ആദ്യ യാത്ര. കാലം എത്രവേഗമാണ് സഞ്ചരിക്കുന്നത്. ഞങ്ങളുടെ ഈ നൃത്തം ഞാൻ എന്നും വിലപ്പെട്ടതായി കരുതും, എന്നെന്നും സ്നേഹത്തോടെ.”- എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സുസ്മിത പറഞ്ഞത്.
ഈഫൽ ടവറിനടുത്ത് നിന്ന് നൃത്തം ചെയ്യുന്ന അമ്മയുടെയും മകളുടെയും വീഡിയോയ്ക്ക് നിരവധി പ്രതികരണമാണ് ലഭിക്കുന്നത്. വാത്സല്യനിധിയായ അമ്മ’ എന്നാണ് ഒരു ആരാധകൻ വീഡിയോയ്ക്ക് താഴെ കുറിച്ചത്. സുസ്മിത സെന്നിന്റെ മൂത്ത മകൾ റെനി സെൻ വീഡിയോയ്ക്ക് താഴെ ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് പറഞ്ഞത്. “നിങ്ങൾ ഒരു നല്ല അമ്മയാണ്! വർഷങ്ങളായി, ഞാൻ നിങ്ങളുടെ പോസ്റ്റുകൾ കാണുന്നുണ്ട്, പക്ഷേ ഇത് ഹൃദയത്തെ കവരുന്നതാണ്. എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്.
ബോളിവുഡിൽ വലിയ ജനപ്രീതി സ്വന്തമാക്കിയ നടിയാണ് 47-കാരിയായ സുസ്മിതാ സെൻ. 1994ലാണ് അവർ വിശ്വസുന്ദരി പട്ടം നേടിയത്. തന്റെ 18-ാം വയസിലാണ് നടിയ്ക്ക് വിശ്വസുന്ദരി പട്ടം ലഭിച്ചത്. ഇന്ത്യയിലേക്ക് ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം കൊണ്ടുവന്നത് സുസ്മിതയായിരുന്നു. തുടർന്ന് ബോളിവുഡ് സിനിമാ ലോകത്തെ കീഴടക്കുകയായിരുന്നു നടി. സുസ്മിത സെൻ വിവാഹിതയല്ല. റെനി സെൻ (23), അലിസ സെൻ (13) എന്ന രണ്ട് ദത്തുപുത്രിമാരാണ് നടിക്കുള്ളത്. തന്റെ പെൺമക്കളായ റെനി സെൻ,അലിസ സെൻ എന്നിവരോടൊപ്പമുള്ള ചിത്രം പലപ്പോഴും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.
വിശ്വസുന്ദരി പട്ടം ലഭിച്ച ദിവസമാണ് താൻ കുട്ടികളെ ദത്തെടുക്കുമെന്ന വിവരം സുസ്മിത ലോകത്തോട് വെളിപ്പെടുത്തിയത്. ആറ് വർഷങ്ങൾക്ക് ശേഷം ആദ്യ കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു. മാതൃത്വം ഏറെ ഇഷ്ടപ്പെട്ടിരുന്ന സുസ്മിതയുടെ വിവാഹത്തെ സംബന്ധിച്ച കാര്യങ്ങളിൽ ആരാധകർ വലിയ ആകാംക്ഷ പുലർത്തിയിരുന്നു. ഇതിനിടെ റോഹ്മാൻ ഷോളുമായുള്ള സുസ്മിതയുടെ പ്രണയബന്ധം അവസാനിപ്പിച്ചതും ആരാധകർ ഏറെ ചർച്ച ചെയ്ത കാര്യങ്ങളാണ്.
Comments