മികച്ചൊരു പ്രകടനമില്ല, ഇന്ത്യയുടെ ആദ്യ ലോക കിരീടം ഭാഗ്യം കൊണ്ട് കിട്ടിയത്! നമ്മൾ തന്നെയായിരുന്നു മികച്ചവർ: ആൻഡി റോബർട്‌സ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മികച്ചൊരു പ്രകടനമില്ല, ഇന്ത്യയുടെ ആദ്യ ലോക കിരീടം ഭാഗ്യം കൊണ്ട് കിട്ടിയത്! നമ്മൾ തന്നെയായിരുന്നു മികച്ചവർ: ആൻഡി റോബർട്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 06:17 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ; കരീബിയൻ കരുത്തിനെ തറപറ്റിച്ച് ഇന്ത്യ ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ട് നാലുപതിറ്റാണ്ട് പിന്നിടുന്നു. എന്നാലിപ്പോൾ ഇന്ത്യയുടെ പോരാട്ട വിജയത്തെ ഭാഗ്യംകൊണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിൻഡീസ് പേസ് ബൗളിംഗ് ഇതിഹാസം ആൻഡി റോബർട്‌സ്.
ആൻഡി റോബർട്‌സ് 1975, 1979 ലോകകപ്പുകൾ ജയിച്ച ടീമുകളിലുണ്ടായിരുന്നു. 1983 ലോകകപ്പ് ഫൈനലിൽ ആൻഡി റോബർട്‌സ് ഉൾപ്പെട്ട വിൻഡീസ് ടീമിനെ തോൽപിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ ഒരു താരത്തിന്റെയും പ്രകടനം മികച്ചതെന്നു പറയാനില്ലെന്നും റോബർട്‌സ് വ്യക്തമാക്കി. ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ വീഴത്തിയ റോബർട്‌സ് പക്ഷേ ബാറ്റിംഗിൽ പരാജയമായിരുന്നു.

” ഞങ്ങൾക്ക് അതു മോശം മത്സരമായിരുന്നു. 1983ൽ ഇന്ത്യയെ ഭാഗ്യം തുണച്ചു. ഇത്രയും വലിയൊരു ടീം ഉള്ള വെസ്റ്റിൻഡീസ് 1983ൽ രണ്ടു കളികളാണ് തോറ്റത്, അതു രണ്ടും ഇന്ത്യയോടായിപ്പോയി. ലോകകപ്പിനു അഞ്ചോ, ആറോ മാസങ്ങൾക്കു ശേഷം വെസ്റ്റിൻഡീസ് ഇന്ത്യയെ 60ന് തോൽപിച്ചിട്ടുണ്ട്. ഫൈനലിൽ ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.” ആൻഡി റോബർട്‌സ് ഒരു ദേശീയ മാദ്ധ്യമത്തോടു പറഞ്ഞു.

”ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ മികച്ചതെന്നു പറയാൻ ഒരു ഇന്നിംഗ്‌സ് പോലുമില്ല. ആർക്കും അർധ സെഞ്ചറി ലഭിച്ചില്ല. ബോളർമാരുടെ കാര്യമാണെങ്കിൽ ആരും നാലോ, അഞ്ചോ വിക്കറ്റുകളൊന്നും നേടിയിട്ടില്ല. അതുകൊണ്ടു തന്നെ മികച്ചതെന്നു പറയാവുന്ന വ്യക്തിഗത പ്രകടനം ഇന്ത്യയ്‌ക്കില്ല. വിവിയൻ റിച്ചാർഡ്‌സിന്റെ പുറത്താകലാണ് വെസ്റ്റിൻഡീസിനു തിരിച്ചടിയായത്. അതുവരെ ഞങ്ങളായിരുന്നു മികച്ചവർ. പക്ഷേ ആ പുറത്താകലിൽ നിന്നു ഞങ്ങൾക്കു കരകയറാൻ സാധിച്ചില്ല.”ആൻഡി റോബർട്‌സ് പ്രതികരിച്ചു.

 

Tags: worldcupIndia1983
Share
Tweet
SendShare

More News from this section

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

Latest News

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies