തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ നടത്തുന്ന സെമിനാറിൽ മുസ്ലീം ലീഗിനെ ആവർത്തിച്ച് ക്ഷണിച്ച് സിപിഎം. യുസിസിക്കെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും വിഷയത്തിൽ ലീഗിനുള്ളിൽ ആശയക്കുഴപ്പമുള്ളതായി തോന്നുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രെട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
ഒരു സെമിനാറിൽ മാത്രം സിപിഎം പ്രചാരണം ഒതുങ്ങി നിൽക്കില്ല. യുസിസിക്കെതിരെ എല്ലാ ജില്ലകളിലും നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്നും മുസ്ലീം ലീഗ് സമാനമായ പരിപാടി സംഘടിപ്പിച്ചാൽ പങ്കെടുക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് വ്യക്തമായ നിലപാടില്ല, ഓരോ സംസ്ഥാനത്തിലും ഓരോ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അങ്ങനെ മുന്നോട്ട് പോകാൻ സിപിഎമ്മിന് സാധിക്കില്ല. അതിനാൽ കോൺഹ്രസിനെ ഒഴിച്ചുള്ള ബാക്കിയുള്ള സംഘടനകളെ സെമിനാറിന് ക്ഷണിക്കും. മറ്റുള്ള എല്ലാവർക്കും പങ്കെടുക്കാം. എല്ലാ ഇസ്ലാം മതവിശ്വാസികൾക്കും സമുദായവുമായ ബന്ധപ്പെട്ട പാർട്ടികൾക്കും ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഒറ്റ മനസ്സാണ്. ആ മനസ്സ് ഇടതുപക്ഷം കൃത്യമായി കാണുന്നുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Comments