ബെയ്ജിങ്: ചൈനയിലെ കിൻഡർഗാർട്ടനിൽ ഉണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പടെയുള്ളവരാണ് യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിഭ്രാന്തി സൃഷ്ടിച്ചെത്തിയ യുവാവ് കിൻഡർഗാർട്ടനിലേക്ക് ഇരച്ചുകയറി കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് ചുറ്റുമുണ്ടായിരുന്നവരെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ദക്ഷിണ ചൈനയിലെ ലിയാൻജിയാങ് സിറ്റിയിൽ രാവിലെ 7.40-ഓടെയായിരുന്നു സംഭവം. സംഭവത്തിൽ പരിക്കേറ്റയാൾ നിലവിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നാലെ 25-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു. ഒരു അദ്ധ്യാപകൻ, രണ്ട് രക്ഷിതാക്കൾ, രണ്ട് കുട്ടികൾ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും വ്യക്തമല്ല.
Comments