താൻ പ്രാകൃത നിയമങ്ങളുടെ ഇര; ഉന്മൂലനം ചെയ്യേണ്ടത് പ്രാകൃത വിശ്വാസങ്ങളെ; വിധിയിൽ പ്രതികരിച്ച് പ്രൊഫ. ടിജെ ജോസഫ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താൻ പ്രാകൃത നിയമങ്ങളുടെ ഇര; ഉന്മൂലനം ചെയ്യേണ്ടത് പ്രാകൃത വിശ്വാസങ്ങളെ; വിധിയിൽ പ്രതികരിച്ച് പ്രൊഫ. ടിജെ ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 12:00 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: താനിരയായത് പ്രാകൃത നിയമങ്ങൾക്കെന്നും ഇവയെ ഉന്മൂലനം ചെയ്യേണ്ടത് അനിവാര്യമെന്നും പ്രൊഫ. ടിജെ ജോസഫ്. കൈവെട്ട് കേസ് വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവർഗക്കാരുടെ ഇടയിൽ, ഗോത്ര സ്വഭാവമുള്ള ഒരു പ്രാകൃത നിയമത്തിന്റെ ഇരയായി, എന്നേ പോലെ തന്നെ അവരും ആ വിശ്വാസത്തിന്റെ ഇരയായത് കൊണ്ടാണ്, ഈ കേസിൽ ഇങ്ങനെ ക്രൂരമായി ഉപദ്രവിച്ചതും അതുപോലെയുള്ള നിയമനടപടികൾക്ക് അവരും വിധേയമാകുന്നതുമെന്ന് അദ്ദേഹം പറഞ്ഞു.

2015-ൽ കേസിന്റെ ആദ്യ ഘട്ട വിധി വന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. പ്രതികളെ ശിക്ഷിക്കുന്നതിൽ തനിക്ക് യാതൊരു വിധ ഉത്കണ്ഠയുമില്ല. സാധാരണ പൗരൻ എന്ന നിലയിൽ ഈ കേസിന്റെ പരിസമാപ്തി എങ്ങനെയാണെന്ന് അറിയാനുള്ള, സാധാരണ ഒരു ഇന്ത്യൻ പൗരന്റെ കൗതുകം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്‌ക്ക് കിട്ടുന്ന നീതിയാണ് എന്നുള്ള ഒരു വിശ്വാസം എനിക്ക് പണ്ട് മുതലേ ഇല്ല. അത് രാജ്യത്തിന്റെയൊരു നീതി നടപ്പാക്കുന്നു എന്ന് മാത്രമേ ഞാൻ ഇതിൽ നിന്ന് മനസിലാക്കുന്നുള്ളൂ. അതുകൊണ്ട് ഈ പ്രതികളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിൽ എനിക്ക് വ്യക്തിപരമായി യാതൊരുവിധ ഇഷ്ടാനിഷ്ടങ്ങൾ ഇല്ലായെന്നുള്ളതാണ് വാസ്തവം. അതുമാത്രമല്ല, ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ, അവർ എന്നേ പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ ഒരു വിശ്വാസത്തിന്റെ പേരിലാണ് അവർ ഉപദ്രവിച്ചത് എന്നാണ് മനസിലാക്കുന്നത്.-അദ്ദേഹം പറഞ്ഞു.

ശരിക്കും നമ്മളെല്ലാവരും, എല്ലാ മനുഷ്യരും ശാസ്ത്ര അവബോധമൊക്കെ ഉൾക്കൊണ്ട് മാനവികതയിലും സഹോദര്യത്തിലും പുലർന്ന്, ആധുനിക പൗരന്മാരായി മാറേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുകയാണ്. എനിക്കേറ്റ മുറിവുകളും ഒപ്പം എന്നെ ഉപദ്രവിച്ചവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, ഒരു പുതിയ തലമുറയുടെ, ആധുനിക യുഗത്തിന്റെ, ആധുനിക മനുഷ്യൻ എന്ന നിലയിൽ തുല്യതയോടെ, സാഹോദര്യത്തോടെ ഇതുപോലുള്ള പ്രാകൃത വിശ്വാസങ്ങളെല്ലാം വെടിഞ്ഞ്, അlതിന്റെ അടിമത്വത്തിൽ നിന്ന്, ആ ചങ്ങലകളിൽ നിന്ന്, മോചിതരായി നല്ല മനുഷ്യരായി മാറാൻ കഴിയട്ടെയെന്ന് ആഗ്രഹിക്കുകയാണ്.- ടിജെ ജോസഫ് പ്രതികരിച്ചു.

തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയവർ ഇപ്പോഴും കാണാമറയത്താണ് .സവാദിനെ കണ്ടത്താൻ കഴിയാത്തത് നിയമ സംവിധാനത്തിന്റെ പരാജയമാണ്.അവരാണ് ശരിയായ കുറ്റവാളികൾ. യഥാർത്ഥ പ്രതികൾ തന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവരാണ്. പ്രാകൃത മനുഷ്യരായ അവരെ ആധുനിക ബോധമുള്ളവരാക്കാണം. തന്റെ ജീവിതത്തെ ആരും തകർത്തിട്ടില്ലെങ്കിലും നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏത് യുദ്ധത്തിൽ ജയിക്കുന്ന പോരാളിക്കും നഷ്ടങ്ങൾ ഉണ്ടാകും ആ യുദ്ധത്തിൽ പോരാട്ടം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: TJ joseph
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies