കൊല്ലം: ആലഞ്ചേരി ശ്രീ പണ്ടാരക്കോണം കിരാത ശിവപാർവ്വതി ക്ഷേത്രത്തിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. കാണിക്ക വഞ്ചികളും അലമാരയും തകർത്ത് പണവും സ്വർണപ്പൊട്ടുകളും മോഷ്ടാക്കൾ കൊണ്ടുപോയതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രം തുറക്കാനായി ജീവനക്കാർ എത്തിയപ്പോഴായിരുന്നു ക്ഷേത്രവാതിലുകൾ തകർത്ത നിലയിൽ കണ്ടത്.
ആറ് വർഷം മുമ്പ് ഇതേ ക്ഷേത്രത്തിൽ സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. അന്നത്തെ സംഭവത്തിൽ ഇതുവരെയും മോഷ്ടാക്കളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇതിനിടയിലാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും കഴിഞ്ഞ ദിവസം മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു
Comments