കൊല്ലം: മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ച സംഭവത്തിൽ, ആംബുലൻസ് ഡ്രൈവർമാർക്കെതിരെ കേസെടുത്ത് പിണറായി പോലീസ്. തെറ്റായ ദിശയിൽ വാഹനം ഓടിച്ചെന്ന് ആരോപിച്ചാണ് കേസ്. അതേസമയം മന്ത്രിക്കെതിരെ ആരോപണവുമായി അപകടത്തിൽ പരിക്കേറ്റയാളും, പോലീസിനെതിരെ ആരോപണവുമായി ആംബുലൻസ് ഡ്രൈവറും രംഗത്തെത്തി.
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരു വാഹനങ്ങളുടേയും ഡ്രൈവർമാർക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം കൊട്ടാരക്കരയിലെ അപകടത്തിന് പിന്നാലെ മന്ത്രിക്കും പോലീസിനുമെതിരെ ആരോപണമുയർന്നു. യാതൊരുവിധ മാനുഷിക പരിഗണനയും മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് അപകടത്തിൽ പരിക്കേറ്റ അശ്വകുമാറിന്റെ ആരോപണം.
കേസ് കൊടുക്കാൻ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് അധിക്ഷേപിച്ചു എന്നാണ് ആംബുലൻസ് ഡ്രൈവർ നിതിന്റെ ആരോപണം. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് കൊട്ടാരക്കരയിൽ പുലമൺ ജംഗ്ഷനിൽ വെച്ച് മന്ത്രിയുടെ പൈലറ്റ് വാഹനം രോഗിയുമായി വന്ന ആംബുലൻസുമായി കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളും ട്രാക്ക് തെറ്റിയാണ് സഞ്ചരിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
Comments