അഭിമാന കുതിപ്പിന് ഇനി മണിക്കൂറുകൾ മാത്രം; ചന്ദ്രയാൻ-3, അറിയേണ്ടത് എന്തെല്ലാം; എന്താണ് എൽവിഎം3?
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിമാന കുതിപ്പിന് ഇനി മണിക്കൂറുകൾ മാത്രം; ചന്ദ്രയാൻ-3, അറിയേണ്ടത് എന്തെല്ലാം; എന്താണ് എൽവിഎം3?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 11:22 pm IST
FacebookTwitterWhatsAppTelegram

രാജ്യം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത് മറ്റൊരു ചരിത്ര മുഹൂർത്തത്തിനാണ്. ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ചന്ദ്രയാൻ-3 എന്ന ബഹിരാകാശ പേടകം നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപണം നടത്തും. ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമാണ് ചന്ദ്രയാൻ-3. ഇത് വിജയിക്കുന്നതോടെ ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

ചന്ദ്രയാൻ-3

ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ചന്ദ്രയാൻ-3 ലാൻഡിംഗ് ചെയ്യുകയാണെങ്കിൽ ഇത് ബഹിരാകാശ ചരിത്രത്തിലെ തന്നെ സുപ്രധാന ഏടുകളിൽ ഒന്നായി മാറും. 2019-ൽ ചന്ദ്രയാൻ-2 ദൗത്യത്തിൽ ലാൻഡിംഗിലായിരുന്നു പ്രശ്‌നങ്ങൾ നേരിട്ടത്. സോഫ്റ്റ് ലാൻഡിംഗിൽ ഉണ്ടായ പ്രശ്‌നങ്ങൾക്ക് ശേഷം ഐഎസ്ആർഒ നടത്തുന്ന പുതിയ ശ്രമമാണ് ചന്ദ്രയാൻ-3. ഈ ദൗത്യം വിജയിക്കുന്നതോടെ രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ പേടകമെന്ന ചരിത്രം ചന്ദ്രയാൻ-3 സ്വന്തമാക്കും.

ലക്ഷ്യം…

ചന്ദ്രയാൻ-3 ദൗത്യത്തിൽ പേടകം ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുക എന്ന ലക്ഷ്യം മാത്രമല്ല മുന്നോട്ട് വെയ്‌ക്കുന്നത്. ഉപരിതലത്തിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള സംവിധാനവും സജ്ജമാക്കുന്നുണ്ട്. ശ്രീഹരിക്കോട്ടയിലെ വ്യൂവിംഗ് ഗ്യാലറിയിൽ നിന്ന് ചന്ദ്രയാൻ വിക്ഷേപണം കാണുവാൻ സാധിക്കും. ചന്ദ്രയാൻ-2 ദൗത്യത്തിന് ഇടയിൽ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് കുറച്ച് ദൂരെ മാത്രം അകലെ എത്തിയപ്പോൾ ലാൻഡറുമായുള്ള ബന്ധം ഐഎസ്ആർഒയ്‌ക്ക് നഷ്ടമാകുകയായിരുന്നു.

പ്രവർത്തനസമയം

ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിന് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് എത്തുന്നതിന് ഏകദേശം ഒരു മാസക്കാലം എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നത് ഓഗസ്റ്റ് 23-നായിരിക്കും എന്നാണ് പ്രതീക്ഷ. ഇത് ഒരു ചാന്ദ്ര ദിനം പ്രവർത്തിക്കും. ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ 14 ദിവസത്തിന് തുല്യമായാണ് കണക്കാക്കുന്നത്. ഇതിനാൽ തന്നെ 14 ദിവസമാണ് ചന്ദ്രയാൻ-3 യുടെ ചന്ദ്രോപരിതലത്തിലെ പ്രവർത്തനം നടക്കുക. ചന്ദ്രയാൻ-3 വിജയിക്കുന്നതോടെ ഇത് ഗഗൻയാൻ പോലെയുള്ള പദ്ധതികൾക്കും ഊർജ്ജമായിരിക്കും.

പത്ത് ഘട്ടങ്ങൾ

പത്ത് ഘട്ടമായാണ് ചന്ദ്രയാൻ-3 ദൗത്യം നടക്കുന്നത്. എർത്ത് സെൻട്രിക്ക് ഘട്ടത്തിൽ പ്രീ-ലോഞ്ച് ഘട്ടം, വിക്ഷേപണ ഘട്ടം, ഭൂമിയുമായി ബന്ധമുള്ള മാനുവർ ഘട്ടം എന്നിവ ഉൾപ്പെടുന്നു. രണ്ടാം ഫേസിൽ ലൂണാർ ട്രാസ്ഫർ ഘട്ടം, ട്രാൻസ്ഫർ ട്രജക്ടറി ഘട്ടം എന്നിവ ഉൾപ്പെടുന്നു. മൂൺ സെൻട്രിക്ക് ഘട്ടത്തിൽ ലൂണാർ ഓർബിറ്റ് ഇൻസെർഷൻ ഫേസ് (LOI), മൂൺ ബൗണ്ട് മനുവർ ഫേസ്, പിഎം, ലൂണാർ മോഡ്യൂൾ സെപ്പറേഷൻ ഫേസ്, ഡീ-ബൂസ്റ്റ് ഘട്ടം ഫേസ്, പ്രീ-ലാൻഡിംഗ് ഘട്ടം, ലാൻഡിങ് ഫേസ്, ലാൻഡറിനും റോവറിനുമുള്ള നോർമൽ ഫേസ്, മൂൺ സെൻട്രിക്ക് ഓർബിറ്റ് ഫേസ് എന്നിവയാണ് ഈ ഘട്ടങ്ങൾ.

പ്രൊപ്പൽഷൻ മൊഡ്യൂളുകൾ

പ്രൊപ്പൽഷൻ മൊഡ്യൂൾ, ഒരു ലാൻഡർ മൊഡ്യൂൾ, ഒരു റോവർ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ-3 ദൗത്യം. പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡറും റോവറും ഇൻജക്ഷൻ ഭ്രമണപഥത്തിൽ നിന്ന് 100 കിലോമീറ്റർ ചന്ദ്ര ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകും. ചന്ദ്രന്റെ ഭ്രമണ പഥത്തിൽ നിന്ന് ഭൂമിയുടെ സ്‌പെക്ട്രൽ, പോളാരിമെട്രിക് അളവുകൾ എന്നിവ പഠിക്കുന്നതിനായി ഹാബിറ്റബിള്ഡ പ്ലാനറി എർത്ത് പേലോഡും ഇതിനൊപ്പം ഉണ്ടാകും. ലോഞ്ച് വെഹിക്കിളിൽ നിന്നും ഇഞ്ചക്ഷൻ ഭ്രമണപഥത്തിൽ എത്തുന്നതോടെ ലാൻഡർ വേർപിരിയുന്നത് വരെ എൽഎം കൊണ്ടുപോകുക എന്നതാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ പ്രധാന പ്രവർത്തനം.

എന്താണ് LVM3-M4

ഐഎസ്ആർഒയുടെ ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് എൽവിഎം3. തുടർച്ചയായി ആറ് ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ പാരമ്പര്യമാണ് ഈ ലോഞ്ച് വെഹിക്കിളിന് ഉള്ളത്. ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തെ ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്ക് വിക്ഷേപിക്കാൻ ഒരുങ്ങുന്നതും എൽവിഎം3 ആണ്.

Tags: chandrayan 3Chandrayan
ShareTweetSendShare

More News from this section

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies