ഫ്രാൻസിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്താഴ വിരുന്നിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചരിത്രപരവും സാംസ്കാരികപരവുമായി ബന്ധമുള്ള നിരവധി സമ്മാനങ്ങളാണ് നൽകിയത്.
1. A framed facsimile of the photograph ‘ A Parisian presenting flowers to a Sikh’, July 14, 1916
ചരിത്രം വിളിച്ചുണർത്തുന്ന ഒരു ചിത്രമാണ് മാക്രോൺ ആദ്യമായി പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ചിത്രത്തിൽ ഒരു പാരീസിയൻ, സിഖുക്കാരനായ പട്ടാളക്കാരന് പൂക്കൾ സമ്മാനിക്കുന്നതാണ്. ഒന്നാം ലോക മഹായുദ്ധത്തിൽ (1914-1918) യൂറോപ്യൻ സംഘത്തിനോടൊപ്പം പോരാടിയ ഇന്ത്യൻ സൈന്യത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ഈ ചിത്രം മാക്രോൺ നൽകിയത്. സാർവത്രിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യയും ഫ്രാൻസും നടത്തിയ പോരാട്ടങ്ങളെയും ചിത്രം വിളിച്ചുണർത്തുന്നു. 1916, ജൂലൈ 16ന് നടന്ന സൈനിക പരേഡിനിടെ ചാംപ്സ്-എൽസീസിൽ നിന്നും മെയൂറിസ് ന്യൂസ് ഏഞ്ചസിയിലെ റിപ്പോർട്ടർ എടുത്ത ചിത്രമാണിത്. ഇതിന്റെ യഥാർത്ഥ പതിപ്പ് ഫ്രാൻസിലെ നാഷണൽ ലൈബറിയിൽ വച്ചിരിക്കുകയാണ്.
2. Reproduction of the Charlemagne chessmen(11th century)
ചെസ് കളിയുടെ ഇന്ത്യൻ ഉത്ഭവത്തെയും ഇന്ത്യയും യൂറോപ്പും തമ്മിലുള്ള നീണ്ട വാണിജ്യ ബന്ധത്തെയും പ്രതിനിധീകരിക്കുന്ന ‘ Charlemagne, chessmen’, പുനർനിർമിച്ച പ്രതിമയാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്.
3. Marcel Proust, Le temps retrouve (Time Regained), Pleiade and English edition of A la recherche du temps perdu ( In search of Lost Time)
മാർസൽ പ്രൗസ്റ്റ് 1913നും 1927നുമിടയിൽ പ്രസിദ്ധീകരിച്ച നോവലുകളുടെ സീരീസാണ് A la recherche du temps perdu( insearch of lost Time). ഇത് ഫ്രാൻസിലെ ചരിത്ര പ്രസിദ്ധമായ കൃതിയാണ്. The Bibilotheque de la pleiade ശേഖരം അക്കാദമിക് മികവിനെയും ലോകസംസ്കാരത്തിന് ഫ്രഞ്ച് എഴുത്തുകാർ നൽകിയ സംഭാവനകളെയും പ്രതിനിധീകരിക്കുന്നതാവുന്നു. ഈ പുസ്തകങ്ങളുടെ ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത പതിപ്പാണ് പ്രധാനമന്ത്രിക്ക് ഫ്രാൻസ് പ്രസിഡന്റ് നൽകിയത്. അതേസമയം പ്രധാനമന്ത്രിയ്ക്ക് ഫ്രാൻസിലെ ഉയർന്ന ബഹുമതികളിലൊന്നായ സിവിലിയൻ ‘Grand cross of the legion of Honour’ ബഹുമതിയും ലഭിച്ചുവെന്നത് ഇന്ത്യയ്ക്ക് അഭിമാനകരമാണ്. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദത്തിന്റയും വിശ്വാസത്തിന്റെയും നയതന്ത്ര ബന്ധത്തെ കണക്കിലെടുത്താണ് പ്രധാന മന്ത്രിക്ക് ബഹുമതി നൽകി ആദരിച്ചത്.
Comments