കൊല്ലം: അദ്ധ്യാപകരെ അധിക്ഷേപിച്ച് എംഎൽഎ കെബി ഗണേഷ് കുമാർ. മറ്റ് സർക്കാർ ജോലിക്കാർ വർഷം മുഴുവൻ ജോലി ചെയ്യുമ്പോൾ 205 മുതൽ 210 ദിവസം ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് സ്വയം ലജ്ജ തോന്നണമെന്നായിരുന്നു കെ.ബി ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവന. സംസ്ഥാന സർക്കാർ ശമ്പളത്തിനായി വിനിയോഗിക്കുന്ന തുകയുടെ 64 ശതമാനവും സ്കൂൾ- കോളേജ് അദ്ധ്യാപകർക്കാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പഠന നിലവാരം ഉയർത്തുന്നതിന് ഓൾ പാസ് നിർത്തലാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റ സംഭവത്തിൽ മന്ത്രിയെ പിന്തുണച്ചായിരുന്നു കെ ബി ഗണേഷ് കുമാർ രംഗത്തെത്തിയത്. പോലീസ് വാഹനം ഇടിച്ചതിന് മന്ത്രി എന്ത് ചെയ്യാനാണെന്നും ഗണേഷ് കുമാർ ചോദിച്ചു. ആരോഗ്യപ്രശ്നമുള്ള പാവപ്പെട്ട മനുഷ്യനാണ് മന്ത്രിയെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരത്ത് ഒരു സ്കൂളിൽ നടന്ന പൊതു പരിപാടിയിൽ ശിവൻകുട്ടിയെ വേദിയിലിരുത്തി ആയിരുന്നു ഗണേഷ് കുമാർ തന്റെ പിന്തുണ അറിയിച്ചത്.
Comments