തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നു വയസ്സുള്ള കുഞ്ഞിനെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവുനായ ചത്തു. നായ ചത്തതോടെ ഭീതിയിലാണ് ജനങ്ങൾ. തിരുവനന്തപുരം ബാലരാമപുരം മംഗലാംകോണത്ത് കഴിഞ്ഞദിവസം മൂന്നു വയസ്സുകാരിയെ കടിച്ച നായയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കൂടാതെ വേറെ മൂന്ന് പേരെയും ഈ നായ കടിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് ജനങ്ങൾ പലതവണ പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടുണ്ട് എങ്കിലും നടപടി ആയിട്ടില്ല. കൂടാതെ ബാലരാമപുരം പഞ്ചായത്ത് ആശുപത്രിയിൽ തെരുവുനായക്കെതിരെയുള്ള വാക്‌സിനും ലഭ്യമല്ല.
ഇന്നലെ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ മൂന്നു വയസ്സുകാരിയുടെ വയറിനും തോളിനും കാര്യമായ പരിക്കേറ്റിരുന്നു. നായയുടെ ആക്രമണത്തെ തുടർന്ന് ബാലരാമപുരം പഞ്ചായത്ത് ആശുപത്രിയിൽ എത്തിച്ചു. മുറിവ് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സകൾക്ക് ശേഷം ജനറൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. സമാനമായ രീതിയിൽ തെരുവുനായുടെ ആക്രമണത്തിൽ ഗുരുതര പരിക്കേ മറ്റൊരു കുട്ടിയ്‌ക്ക് പ്ലാസ്റ്റിക് സർജറിക്ക് നിർദ്ദേശിച്ചിരിക്കുകയാണ്.
Comments