ന്യൂഡൽഹി: യുപിഐ പണമിടപാടുകൾ ഇനി ഇന്തോനേഷ്യയിലും ആരംഭിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഫ്രാൻസിൽ യുപിഐ വഴി പണമിടപാടുകൾ നടത്തുന്നതിനും യുഎഇയിൽ ഇന്ത്യൻ കറൻസി ഉപയോഗിച്ച് വിനിമയം നടത്തുന്നതിനും ധാരണാപത്രത്തിൽ ഇന്ത്യ ഒപ്പുവച്ചിരുന്നു. അതിനു പിന്നാലെ ഇന്തോനേഷ്യയിലും വിനോദസഞ്ചാരികൾക്ക് പണമിടപാടുകൾ സുഗമമായി നടത്താനുള്ള നീക്കവുമായി കേന്ദ്രം എത്തിരിക്കുന്നത്.
ഗുജറാത്തിലെ ഗാന്ധിനഗിൽ കേന്ദ്രമന്ത്രിമാരുടെയും സെന്റർ ബാങ്ക് ഗവണർമാരുടെയും( എഫ്എംസിബിജി) ജി 20 യോഗത്തിനിടെയായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ഇന്തോനേഷ്യൻ ധനകാര്യ മന്ത്രി മുല്യാനി ഇന്ദ്രാവതിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്തോനേഷ്യയുമായുള്ള ഉഭയകക്ഷി നിക്ഷേപം, സാമ്പത്തിക സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ഇടപാടുകളുടെ സുതാര്യത എന്നിവ സുഗമമാകാൻ ഈ നീക്കം സഹായകരമാകുമെന്ന് നിർമല സീതാരാമൻ പ്രതികരിച്ചു
പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെയായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ സാന്നിദ്ധ്യത്തിൽ യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസും ധാരണാപത്രം കൈമാറിയത്. ഇരുരാജ്യങ്ങളുടെയും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളായ യുപിഐയും ഐപിപിയുംതമ്മിൽ ബന്ധിപ്പിക്കാനും ഇതോടെ തീരുമാനമാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ പണമിടപാടുകൾ ഇന്തോനേഷ്യയിലേക്കേും വ്യാപിക്കാൻ കേന്ദ്രം മുൻകൈ എടുക്കുന്നത്.
Comments