ഗോരഖ്പൂർ : സോമവതി അമാവാസിയോടനുബന്ധിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തി രുദ്രാഭിഷേകം നടത്തി ജനങ്ങളുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
സോമവതി അമാവാസിയായ സാവൻ മാസത്തിലെ ആദ്യ ദിവസത്തോടനുബന്ധിച്ചാണ് അദ്ദേഹം രുദ്രാഭിഷേകം നടത്തിയത്. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ഗോരക്ഷാപീഠം മേധാവി കൂടിയാണ് യോഗി ആദിത്യനാഥ്. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ഗോരക്ഷപീഠം ശക്തിപീഠത്തിൽ യോഗി ശിവന് വില്വപത്രവും താമരപ്പൂക്കളും മറ്റ് വഴിപാടുകളും സമർപ്പിച്ചു. തുടർന്ന് പാലും പഴച്ചാറും ചേർത്ത് രുദ്രാഭിഷേകവും നടത്തി. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മുഖ്യമന്ത്രി സംസ്ഥാനത്തെ ജനങ്ങൾക്ക് ആരോഗ്യവും സന്തോഷവും സമൃദ്ധിയും സമാധാനപൂർണവുമായ ജീവിതം ആശംസിക്കുകയും ചെയ്തതിന് ശേഷമാണ് മടങ്ങിയത്.
Comments