നഷ്ടപ്പെട്ടു പോയ മകന്റെ കൈ കൊണ്ട് വീണ്ടും പിറന്നാൾ മധുരം : ചേർത്ത് പിടിച്ച കൈയ്യിൽ മുത്തമിട്ട് പിതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഷ്ടപ്പെട്ടു പോയ മകന്റെ കൈ കൊണ്ട് വീണ്ടും പിറന്നാൾ മധുരം : ചേർത്ത് പിടിച്ച കൈയ്യിൽ മുത്തമിട്ട് പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 05:59 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി ; അകാലത്തിൽ പൊലിഞ്ഞ മകന്റെ കൈ കൊണ്ട് വീണ്ടും മധുരം നുണയുമ്പോൾ സാജൻ മാത്യുവിന്റെ കണ്ണുകൾ പെയ്തൊഴിയുകയായിരുന്നു . ഇരുകൈകളും കൊണ്ടു ചേർത്തു പിടിച്ച ഹൃദയത്തിന്റെ ചിത്രം വരച്ച കേക്ക്. നേവിസിന്റെ കൈകൾ കൊണ്ടു ബസവന ഗൗഡ മുറിച്ചു. ഒരിക്കൽ കൂടി മകന്റെ ജീവൻ പകുത്തി നൽകിയവരെ കാണാൻ എത്തിയതാണ് നേവിസിന്റെ പിതാവ് സാജൻ മാത്യുവും മാതാവ് ഷെറിൻ ആനിയും സഹോദരങ്ങൾ എൽവിസും വിസ്മയയും.

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ മൂലം കഴിഞ്ഞ സെപ്‌റ്റംബർ 24 നാണ് കളത്തിപ്പടി സ്വദേശി നേവിസ് സാജന്‍ മരിച്ചത്. മസ്‌തിഷ്‌ക മരണം സംഭവിച്ച് നേവിസ് ആശുപത്രിയിൽ കഴിയുമ്പോഴാണ് അവയവ ദാനത്തിന് മാതാപിതാക്കൾ സമ്മതം നൽകിയത്. നേവിസിന്‍റെ കണ്ണുകൾ, കൈകൾ, വൃക്കകൾ, കരൾ, ഹൃദയം എന്നിവ ഏഴുപേർക്ക് പുതുജീവന്‍ നൽകി.

നേവിസിന്‍റെ ഹൃദയം സ്വീകരിച്ച കണ്ണൂർ സ്വദേശി പ്രേം ചന്ദ് (56), കരൾ സ്വീകരിച്ച നിലമ്പൂർ സ്വദേശി വിനോദ് ജോസഫ് (44), കൈകൾ സ്വീകരിച്ച കർണാടകയിലെ ബെല്ലാരി സ്വദേശി ബസവന ഗൗഡ (34), വൃക്കകൾ സ്വീകരിച്ച മലപ്പുറം സ്വദേശി അൻഷിഫ് (17), തൃശൂർ സ്വദേശി ബെന്നി (46), കണ്ണ് സ്വീകരിച്ച വാകത്താനം സ്വദേശി ലീലാമ്മ തോമസ് (70) എന്നിവരാണ് നേവിസിന്‍റെ അച്ഛൻ സാജൻ മാത്യുവിനെയും അമ്മ ഷെറിൻ ആനിയെയും കാണാനെത്തിയത്.

അരിമില്ലിൽ തൊഴിലാളിയായിരുന്ന ബസവന ഗൗഡയുടെ കൈകൾ യന്ത്രത്തിൽ കുടുങ്ങിയാണ് നഷ്‌ടപ്പെട്ടത്. 11 കൊല്ലം കൈകളില്ലാതെ വിഷമിച്ച ബസവനയ്‌ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. മകന്‍റെ കൈകൾ നേരിട്ട് തൊട്ടറിയാനായി ഒന്നര വർഷമായി ബസവനയെ കൊച്ചിയിൽ താമസിപ്പിച്ചിരുന്നു നേവിസിന്‍റെ കുടുംബം. ബസവനയുടെ മുഴുവന്‍ ചെലവും സാജൻ മാത്യുവാണ് നടത്തിയത്.

നേവിസ് സാജൻ മാത്യുവിന്റെ 27–ാം പിറന്നാളായിരുന്നു ഇന്നലെ. നേവിസ് കൂടെയില്ലാത്ത പിറന്നാൾ. എല്ലാവരും ഒത്തു ചേർന്നാണ് മധുരം പങ്ക് വച്ചത്.

Tags: organ donation
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies