ജനപ്രീതി നേടുന്ന കാര്യത്തിൽ സ്മാർട്ട്‌ഫോണുകളെല്ലാം വമ്പൻ മത്സരങ്ങളിലാണ്. ആൻഡ്രോയിഡ് ഫോണുകൾ ഏതെടുത്താലും ഒന്നിനൊന്ന് മെച്ചം. അത്തരത്തിൽ ആകർഷകമായ സവിശേഷതകളുമായി സ്മാർട്ട്‌ഫോണുകളുടെ മത്സരത്തിൽ പങ്കുച്ചേർന്നിരിക്കുകയാണ് ഇൻഫിനിക്‌സ് ഹോട്ട്30 5ജി. ഈ സ്മാർട്ട്‌ഫോൺ ജൂലൈ 14നാണ് ഇന്ത്യൻ വിപണിയിലേക്ക് കടന്നു വന്നത്. ഇൻഫിനിക്‌സ് ഹോട്ട് 5ജിയുടെ വിൽപ്പന ഫ്‌ളിപ്പ്കാർട്ട് വഴിയാണ് നടക്കുന്നത്.
ഡിസ്‌പ്ലേ, പ്രോസസർ സവിശഷതകൾ
ഇൻഫിനിക്‌സ് ഹോട്ട്30 5ജിയിൽ FHD+റെസല്യൂഷനുള്ള 6.7 ഇഞ്ച് സെന്റർ -പഞ്ച് ഹോൾ ഡിസ്‌പ്ലേ ആണുള്ളത്. 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജും 8 ജിബി റാമുമുള്ള ഈ ഫോണിൽ എൽസിഡി പാനലിന് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 580 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുമുണ്ട്.
വില അറിയണ്ടേ..?
രണ്ട് വേരിയന്റുകളിൽ ലഭ്യമാവുന്ന ഇൻഫിനിക്‌സ് ഹോട്ട് 30 5ജി ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 13,499 രൂപയാണ് വില. 4ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,499 രൂപയാണ് വില വരുന്നത്. ഫ്‌ളിപ്പ്കാർട്ട് വഴി ഫോൺ വാങ്ങുന്നവർക്ക് പ്രത്യേക ബാങ്ക് ഓഫറുകളും കമ്പനി നൽകുന്നുണ്ട്.
ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ സ്മാർട്ട്‌ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് 1000 രൂപ കിഴിവ് ലഭിക്കും. ഈ ഓഫറിലൂടെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് 11,499 രൂപയ്‌ക്ക് വാങ്ങാൻ സാധിക്കും. ഫോണിന്റെ 8 ജിബി റാമുള്ള മോഡൽ വാങ്ങുമ്പോൾ ആക്‌സിസ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 12,499 രൂപയ്‌ക്ക് സ്മാർട്ട്‌ഫോൺ ലഭിക്കുന്നതായിരിക്കും.
ക്യാറ സെറ്റപ്പ്
രണ്ട് പിൻ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്‌ഫോണിൽ വരുന്നത്. 50 എംപി സാംസംഗ് സെൻസറാണ് പ്രൈമറി ക്യാമറിയിൽ നൽകിയിരിക്കുന്നത്. വീഡിയോ കോളുകൾക്കുമായി സെന്റർ-പഞ്ച്-ഹോൾ കട്ട്-ഔട്ടിൽ 8 എംപി സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്
ബാറ്ററി, കണക്ടിവിറ്റി സവിശേഷതകൾ
ഇൻഫിനിക്‌സ് ഹോട്ട് 5ജി സ്മാർട്ട്‌ഫോണിൽ 6,000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിംഗ് സംവിധാനവുമാണുള്ളത്. ഈ സ്മാർട്ട്‌ഫോണിന്റെ ബാറ്ററി 53 മണിക്കൂർ കോളിംഗ് സമയവും,
21 മണിക്കൂർ വീഡിയോ സ്ട്രീമിംഗ് ടൈമും 31 മണിക്കൂർ ഗെയിമിംഗ് ടൈമും നൽകുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചാർജിംഗിനായി ടൈപ്പ് സി- പോർട്ടാണുള്ളത്. 14 5ജി ബാൻഡുകൾ, വൈഫൈ, ബ്ലൂടൂത്ത് എന്നിവയാണ് ഫോണിലുള്ള മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. വെള്ളം, പൊടിപടലങ്ങൾ എന്നിവയിൽ നിന്നും ഫോണിനെ സംരക്ഷിക്കാനായി IP53 റേറ്റിംഗ് ആണ് ഫോണിനു നൽകിയിരിക്കുന്നത്.
















Comments