തെന്നിന്ത്യയുടെ പ്രിയ നായികയാണ് സമാന്ത. തന്റെ ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട കാര്യങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വിജയ് ദേവരക്കൊണ്ടയുടെ നായികയായി അഭിനയിക്കുന്ന ഖുശിയാണ് സമാന്തയുടെ പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ അഭിനയ ജീവിതത്തിന് ചെറിയൊരു ബ്രേക്ക് എടുക്കുന്ന കാര്യം നടി ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. കോയമ്പത്തൂരിലെ ഇഷ ശൗന്ദശനിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇഷാ ഫൗണ്ടേഷൻ സ്ഥാപകനായ ആത്മീയ ഗുരു സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിൽ നടന്ന ധ്യാനത്തിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇവയിൽ ശ്രദ്ധേയമാകുന്നത്.
ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും സമാന്ത ചേർത്തിരുന്നു. ‘ഇതുവരെ.. ഒരു ചിന്തയുമില്ലാതെ എങ്ങോട്ടും അനങ്ങാതെ ഇരിക്കണമെന്ന് തോന്നി. പക്ഷേ, ശാന്തതയ്‌ക്കും ഊർജത്തിനും നല്ല ചിന്തകൾക്കുമുള്ള ഏറ്റവും നല്ല മാർഗമാണ് ധ്യാനമെന്ന് ഇന്നാണ് മനസ്സിലായത്. ഇത് വളരെ ലളിതവും ദൃഢവുമാകുമെന്ന് ഞാൻ പ്രിതീക്ഷിച്ചിരുന്നില്ല’ എന്നായിരുന്നു നടിയുടെ കുറിപ്പ്.
Comments