പോർട്ട് ഓഫ് സ്‌പെയിൻ: ട്രിനിഡാഡിൽ നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനായി ഇന്ന് ഇരുടീമുകളും കളത്തിലിറങ്ങുമ്പോൾ അത് ചരിത്രമാകും. ഇരു രാജ്യങ്ങളും തമ്മിലുളള 100 -ാം ടെസ്റ്റ് മത്സരത്തിനാണ് ഇന്ന് പോർട്ട് ഓഫ് സ്‌പെയിൻ വേദിയാകുക. ഡൊമിനിക്കയിൽ നടന്ന ആദ്യ ടെസ്റ്റിന്റെ ഇന്നിംഗ്‌സ് വിജയം നേടിയതിന്റെ സന്തോഷത്തിൽ കളത്തിലിറങ്ങുന്ന ടീം ഇന്ത്യയെയാണ് കരീബിയൻ സംഘം ഇന്ന് നേരിടേണ്ടത്.
ഡൊമിനിക്കയിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമായിരുന്നു. സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ച് തന്നെയാണ് പോർട്ട് ഓപ് സ്‌പെയിനിലെയും എന്നാണ് ലഭിക്കുന്ന സൂചനകൾ. സ്പിന്നർ അക്ഷർ പട്ടേൽ, ജയ്‌ദേവ് ഉനദ്കട്ട് എന്നിവരിൽ ഒരാളെ ഷാർദ്ദൂൽ ഠാക്കൂറിന് പകരമായി ഇന്ത്യ കളത്തിലിറക്കിയേക്കും. എങ്കിൽ ഇത് മാത്രമായിരിക്കും ഇന്ത്യൻ നിരയിൽ ഉണ്ടാകുന്ന മാറ്റം.
ഇന്ത്യ വെസ്റ്റ്ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ 2-ാം മത്സരം ഇന്ന് പോർട്ട് ഓഫ് സ്‌പെയിനിലെ ട്രിനിഡാഡിൽ ഇന്ന് രാത്രി 7.30ന് ആരംഭിക്കും. ഡിഡി സ്‌പോർട്‌സിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.
Comments