ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വയിലുണ്ടായ ചാവേർ ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടതായും എട്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. തഹസിൽ കോമ്പൗണ്ടിലേക്ക് കടക്കുന്ന ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത് . പിൻ ഗേറ്റിലൂടെ തഹസിൽ കോമ്പൗണ്ടിലേക്ക് പ്രവേശിച്ച ഭീകരർ ആക്രമണം നടത്തുകയും ഇതിൽ ഒരു ചാവേർ പൊട്ടിത്തെറിക്കുകയുമായിരുന്നു.
സ്ഫോടനം നടന്ന സ്ഥലത്ത് ആദ്യം പുക ഉയരുകയും പിന്നീട് വെടിവയ്പ്പ് ഉണ്ടാകുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ പരിക്കേറ്റ നാല് പേരെ ഹയാതാബാദ് മെഡിക്കൽ കോംപ്ലക്സിലേക്കാണ് മാറ്റിയത്. പരിക്കേറ്റ മറ്റ് ചിലരെ ദോഗ്രയിലുള്ള ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലേക്കും മാറ്റി.
വെളളിഴായ്ച രാത്രി പെഷവാറിലുണ്ടായ ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2023ന്റെ ആദ്യ പകുതി പിന്നിടുമ്പോഴേക്കും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന തീവ്രവാദ സംഭവങ്ങളിൽ 79 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ടെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.
Comments