ശ്രീനഗർ: ഭീകരസംഘടനയിലേക്ക് ധനസമാഹരണം നടത്തിയ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഇന്ദർഗാം പട്ടണിലെ മുസാമിൽ സഹൂർ മാലിക് എന്നയാളാണ് പിടിയിലായത്. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരമാണ് ഇയാളെ ശ്രീനഗർ പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎയുടെ 13,18,40 വകുപ്പുകളും ഐപിസിയുടെ 120 ബി, 121,124,124 എ എന്നീ വകുപ്പുകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
വ്യാജ രേഖകളും വ്യാജ തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. വ്യാജ ബാങ്ക് അക്കൗണ്ടിലായിരുന്നു ഭീകരപ്രവർത്തനങ്ങൾക്കായി സമാഹരിച്ച തുക സൂക്ഷിച്ചിരുന്നത്.നേരത്തെ ഇതേ കേസിൽ അഞ്ച് പ്രതികളെ ശ്രീനഗർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Jammu & Kashmir | One Muzamil Zahoor Malik of Indergam Pattan, who was working as a journalist, was arrested for terror funding. He received terror funds in his bank account made on forged documents/fake identity. FIR registered u/s 13,18,40 of UAPA & 120B,121,124,124A of IPC in… pic.twitter.com/HeYMm8CptZ
— ANI (@ANI) July 20, 2023
അതേസമയം ബെംഗളുരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഭീകരരെയും സെന്റട്രൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു.ഏഴ് ദിവസത്തേക്കാണ് അഞ്ച് പേരെയും കസ്റ്റഡിയിൽ വിട്ടത്. സയ്യിദ് സുഹെൽ, ഉമർ, ജുനൈദ്, മുദാസിർ, ജാഹിദ് എന്നീ അഞ്ച് ഭീകരരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവരിൽ നിന്നും ആയുധങ്ങളും വൻസ്‌ഫോടന ശേഖരങ്ങളും, നിർണ്ണായക രേഖകളും പിടികൂടിയിട്ടുണ്ട്. ബെംഗളൂരുവിൽ നഗരത്തിൽ സ്‌ഫോടനം പരമ്പരയായിരുന്നു ഇവർ പദ്ധതിയിട്ടത്.
പിടിയിലായ ഭീകരർ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവർ ആണെന്നാണ് പോലീസ് നൽകുന്ന വിവരം.ഇവരെ തീവ്രവാദത്തിലേക്ക് നയിച്ചത് ലഷ്‌കർ ഭീകരൻ തടിയന്റെവിട നസീറാണെന്നും പോലീസ് വ്യക്തമാക്കുന്നു. 2008-ലെ ബെംഗളൂരു സ്ഫോടന പരമ്പരയിൽ സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റെവിട നസീറാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. പിടിയിലായവരെ തീവ്ര ഭീകരവാദ ആശയങ്ങളിലേക്ക് നയിച്ചതും വിദേശത്ത് പരിശീലനം ഉൾപ്പെടെ നൽകിയതായാണ് വിവരം. തടിയന്റെവിട നസീറിനെയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
Comments