ഹോളിവുഡ് ചിത്രങ്ങളിലെ ഹനുമാൻ; എത്തുന്നത് ശക്തിയുടെ പ്രതീകമായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹോളിവുഡ് ചിത്രങ്ങളിലെ ഹനുമാൻ; എത്തുന്നത് ശക്തിയുടെ പ്രതീകമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 11:59 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ഇതിഹാസങ്ങളിൽ നിന്നും ആശയമുൾക്കൊണ്ട് നിരവധി ഹോളിവുഡ് ചിത്രങ്ങൾ പുറത്തിങ്ങിയിട്ടുണ്ട്. അവതാർ, മെട്രിക്ക്‌സ്, സ്റ്റാർ വാർസ്, ബാറ്റ്മാൻ- ഡാർക്ക് നൈറ്റ്, ഇന്റർസ്റ്റെല്ലാർ, ഇൻസെപ്ഷൻ, ഡോക്ടർ സ്‌ട്രേഞ്ച്, എക്‌സ്‌മെൻ- അപ്പോകാലിപ്‌സ്, വാച്ച്മാൻ എന്നിവ അതിൽ ചിലതാണ്. ഇത്തരത്തിൽ ഭാരതീയ ആശയങ്ങൾ സ്വീകരിച്ച ചിത്രങ്ങളിലെ പല ഡയലോഗുകളും പിന്നീട് വലിയ ജനശ്രദ്ധ നേടിയിട്ടുമുണ്ട്. ഇന്ത്യൻ ഇതിഹാസമായ രാമായണവും നിരവധി പ്രസിദ്ധ വ്യക്തിത്വങ്ങളെ സ്വാധിനിച്ചിട്ടുണ്ട്. അതിനാൽ തന്നെ രാമായണം ഭാരതത്തിൽ നിന്ന് ഉദ്ഭവിക്കുകയും ലോകമൊട്ടുക്ക് പ്രഭ പടർത്തുകയും ചെയ്യുന്ന സാഹിത്യ സൃഷ്ടിയാണ്. രാമായണത്തിലെ കഥാപാത്രങ്ങളും ഹോളിവുഡ് ചിത്രങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ശ്രീരാമനും, ഹനുമാനും ഇത്തരത്തിൽ ചിത്രങ്ങളിൽ ഇടം പിടിച്ച കഥാപാത്രങ്ങളാണ്.

രാമായണത്തിലെ അതുല്യനായ കഥാപാത്രമാണ് ഹനുമാൻ. പലപ്പോഴും ശ്രീരാമനെക്കാളോ സീതയെക്കാളോ ഹനുമാൻ ആഘോഷിക്കപ്പെടാറുമുണ്ട്. ഹനുമാൻ എന്ന കഥാപാത്രം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലോ ഇതിഹാസകാവ്യമായ രാമായണത്തിലോ മാത്രമായി ഒതുങ്ങുന്നതല്ല. ഹനുമാൻ ആഘോഷിക്കപ്പെടുന്നത് പലപ്പേഴും ശക്തിയുടെയും സ്വഭാവ സവിഷേതയുടെയും പേരിലാണ്. അത്തരത്തിൽ ഹോളിവുഡ് ചിത്രങ്ങളിൽ ശക്തിയുടെ പ്രധാന അംബാസഡറായി ഹനുമാൻ പ്രത്യക്ഷപ്പെടാറുണ്ട്. യുദ്ധരംഗങ്ങളിൽ അടക്കം ‘ഹനുമാന് സ്തുതി’ എന്നത് പോർ വിളിയായി ഉപയോഗിക്കുന്നത് കാണാനാകും. ഒരുപക്ഷെ രാമൻ പോലും ഇത്രമേൽ ആരാധനയോടെ ആഘോഷിക്കപ്പെട്ടിരിക്കില്ല. എന്തിനെയും സഹർഷത്തോടെ സ്വീകരിക്കുന്ന ഹോളിവുഡിൽ നിരവധി ചിത്രങ്ങളിൽ ഹനുമാന്റെ പേര് മുഴങ്ങാറുണ്ട്. എന്നാൽ ഇവയുടെ ഇന്ത്യൻ പതിപ്പുകളിൽ ഈ ഡയലോഗുകൾ കണ്ടെന്നുവരില്ല. അത്തരം ഡയലോഗുകൾക്ക് സെൻസർ ബോർഡ് കത്രിക വെച്ചിട്ടുണ്ടാകും.

അത്തരത്തിൽ ഹോളിവുഡിൽ ചലനം സൃഷ്ടിച്ച ചിത്രമാണ് മാർവലിന്റെ ബ്ലാക്ക് പാന്തർ എന്ന ചിത്രം. ഇതിൽ ഹനുമാൻ എത്തുന്നത് എംബാക്കു എന്ന കഥാപാത്രത്തിന്റെ വരവോടെയാണ്. എന്നാൽ മാർവലിന്റെ ബ്ലാക്ക് പാന്തറിലെ ഹനുമാനെ കുറിച്ചുള്ള പരാമർശം ഇന്ത്യൻ പതിപ്പിൽ സെൻസർ ബോർഡ് എഡിറ്റ് ചെയ്തു. മാർവലിന്റെ ബ്ലാക്ക് പാന്തറിൽ ലോർഡ് എംബാക്കുവായി എത്തുന്നത് വിൻസ്റ്റൺ ഡ്യൂക്കാണ്. എംബാക്കു ജബരി ഗോത്ര വിഭാഗത്തിന്റെ തലവനാണ്. സിനിമയിലെ ശ്രദ്ധേയമായ വേഷമാണ് ഇത്. സിനിമയുടെ പ്രധാന ഘട്ടത്തിൽ എംബാക്കു യുദ്ധത്തിന് തയ്യാറാകുന്നതിന് മുൻപ് ‘ഹനുമാന് സ്തുതി’ എന്ന പോർവിളി മുഴക്കുന്നതായാണ് ചിത്രത്തിലുള്ളത് എന്നാൽ ഈ ഭാഗം ചിത്രത്തിൽ നിന്ന് നീക്കം ചെയ്തു. രാമായണത്തിൽ നിന്നും ആശയം സ്വീകരിച്ച മറ്റ് ചില ചിത്രങ്ങളാണ് പ്ലാനെറ്റ് ഓഫ്‌ ഏപ്‌സ്, ബാറ്റ്മാൻ, ലോർഡ് ഓഫ്‌ റിംഗ്‌സ് എന്നിവ.

Tags: hollywoodSUB
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies