പുത്തൻ വേരിയന്റുകൾ പുറത്തിറക്കി വാഹന പിപണിയിലെ വമ്പനായ ടാറ്റാ മോട്ടോഴ്‌സ്. ടാറ്റാ ആൾട്രോസിനാണ് പുതിയ രണ്ട് വേരിയന്റുകൾ നൽകിയിരിക്കുന്നത്. ടാറ്റാ ആൾട്രോസ് XM, XM(s) എന്നിവയാണ് പുത്തൻ വേരിയന്റുകൾ. കുറഞ്ഞ വിലയ്‌ക്ക് കിടിലൻ ഫീച്ചറുകളാണ് ഇവ നൽകുന്നത്.

XM വേരിയന്റിന് 6.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. XM(s) വേരിയന്റിന് 7.35 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. നിരവധി ഫീച്ചറുകളുമായാണ് പുതിയ വേരിയന്റുകൾ കമ്പനി പുറത്തിറക്കുന്നത്. ഇവ രണ്ടും പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുക. 1.2 ലിറ്റർ റെവോട്രോൺ പ്രെട്രോൾ എഞ്ചിനാണ് കമ്പനി നൽകുന്നത്. XM(s) വേരിയന്റിൽ ഇലക്ട്രിക് സൺ റൂഫും കമ്പനി നൽകുന്നു. ഓപ്ഷണൽ ആക്‌സസറിയായി ഒൻപത് ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നൽകുന്നുണ്ട്.

XM വേരിയന്റുകളിൽ ട്രിമ്മിൽ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകതളും നൽകിയിട്ടുണ്ട്. ആർ16 ഫുൾ വീൽ കവർ, കൂടുതൽ പ്രീമിയം ഫീൽ നൽകുന്ന മെച്ചപ്പെടുത്തിയ ഡാഷ് എന്നിവയും ഈ വേരിയന്റിൽ ലഭിക്കുന്നു.















