വാരണാസി: ഹൈന്ദവ ക്ഷേത്രത്തിന്റെ ഘടന മാറ്റിയാണോ മസ്ജിദ് നിർമ്മിച്ചത് എന്ന് കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ജ്ഞാനവാപി പള്ളി പരിസരം (വുസുഖാന ഒഴികെ) മുഴുവൻ സർവേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാല് ഭക്തകൾ സമർപ്പിച്ച അപേക്ഷ വാരണാസി ജില്ലാ കോടതി ഇന്ന് അനുവദിച്ചു .
ജില്ലാ ജഡ്ജി ജില്ലാ ജഡ്ജി ഡോ. അജയ് കൃഷ്ണ വിശ്വേഷ് ആണ് ഇന്ന് സർവേക്ക് ഉത്തരവിട്ടത്.
സ്വയംഭൂ ജ്യോതിർലിംഗം ലക്ഷക്കണക്കിന് വർഷങ്ങളായി ജ്ഞാനവാപി മസ്ജിദ് പരിസരത്ത് നിലനിന്നിരുന്നു, പിന്നീട് മുഹമ്മദ് ഗസ്നിയുടെ ആക്രമണത്തിൽ തുടങ്ങി, ഇൻസ്‌മിക അധിനിവേശക്കാർ ഇത് പലതവണ നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തു എന്ന് ഹർജിക്കാർ കോടതിയിൽ ബോധിപ്പിച്ചു. ഏറ്റവും മതഭ്രാന്തനും ക്രൂരനുമായ മുഗൾ ചക്രവർത്തിമാരിൽ ഒരാളായ ഔറംഗസേബ് 1669-ൽ ആദിവിശേശ്വരന്റെ ക്ഷേത്രം പൊളിക്കാൻ ഫാർമാൻ പുറപ്പെടുവിച്ചതായും അദ്ദേഹത്തിന്റെ കൽപ്പനപ്രകാരം കീഴുദ്യോഗസ്ഥർ മേൽപ്പറഞ്ഞ ക്ഷേത്രം തകർത്തുകൊണ്ട് ഉത്തരവ് നടപ്പാക്കിയതായും ഹർജിയിൽ പറയുന്നു .പിന്നീട്, പഴയ പൊളിച്ച ക്ഷേത്രത്തോട് ചേർന്ന്, 1777-1780 ൽ ഇൻഡോറിലെ രാജ്ഞിയായ റാണി അഹല്യഭായ് ഹോൾക്കർ കാശി വിശ്വനാഥന്റെ പേരിൽ ഒരു പുതിയ ക്ഷേത്രം പണികഴിപ്പിച്ചു.ഹർജിക്കാർ ബോധിപ്പിച്ചു.
മെയ് 12ന് അഡ്വക്കേറ്റ് കമ്മീഷണറുടെ നടപടിയിൽ ജ്ഞാനവാപി കാമ്പസിൽ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാർബൺ ഡേറ്റിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനുശേഷം, മെയ് 19 ന്, മുഴുവൻ ജ്ഞാനവാപി സമുച്ചയത്തെയും ശാസ്ത്രീയമായി സർവ്വേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭക്തർ വാരണാസി ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു.
ജ്ഞാനവാപിയിൽ വർഷം മുഴുവനും ആരാധന നടത്താനുള്ള അവകാശം തേടിയുള്ള ഒരു കേസ് കോടതിയുടെ പരിഗണനയിലാണ്
Comments