തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിൽ വിയർക്കുമ്പോൾ ധൂർത്ത് തുടർന്ന് പിണറായി വിജയൻ. വിവാദങ്ങൾക്കിടയിലും ലോക കേരളസഭക്ക് രണ്ടരക്കോടി അനുവദിച്ച് സർക്കാർ ഉത്തരവ്. ബജറ്റ് പ്രഖ്യാപനമനുസരിച്ചാണ് വീണ്ടും തുക അനുവദിച്ചുള്ള സർക്കാർ ഉത്തരവ്. മേഖലാസമ്മേളനം, പരസ്യ പ്രചാരണം, യാത്ര എന്നിവയ്ക്കാണ് പണം അനുവദിച്ചിരിക്കുന്നത്.
കടത്തിൽ മുങ്ങുമ്പോഴും യുഎസ് മേഖലാ സമ്മേളനത്തിനായി കോടികൾ ചിലവഴിച്ച സംഭവം വിവാദമായിരുന്നു. ഇതിന്റെ ചിലവ് വിവരം പുറത്തുവിടാൻ സംഘാടകർ മടിക്കുമ്പോൾ തന്നെയാണ് കേരള സഭയ്ക്കായി വീണ്ടും പണം അനുവദിച്ചിരിക്കുന്നത്. മേഖല സമ്മേളനത്തിന്റെ പരസ്യം, യാത്ര, ഭക്ഷണം എന്നിവക്കായി 50 ലക്ഷവും ലോക കേരള സഭാ നിർദ്ദേശം നടപ്പാക്കാൻ വിദഗ്ദരെ കണ്ടുവരുന്നതിന് ഒന്നരക്കോടിയും നൽകുന്നു.
വെബ് സൈറ്റ്, പരിപാലനം, ഓഫീസ് ചിലവ് എന്നിവയ്ക്കായി 50 ലക്ഷവും പിണറായി സർക്കാർ അനുവദിച്ചു. ഇങ്ങനെ 2 കോടി രൂപയാണ് കേരള സഭയ്ക്ക് വേണ്ടി പിണറായി സർക്കാർ ചിലവഴിക്കുന്നത്. അമേരിക്കയിലും സൗദിയിലുമായി രണ്ട് മേഖലാ സമ്മേളനങ്ങളായിരുന്നു ഈ വർഷം പ്രഖ്യാപിച്ചിരുന്നത്. അമേരിക്കയിലെ സമ്മേളനം കഴിഞ്ഞു. ഒക്ടോബറിലാണ് സൗദി മേഖലാ സമ്മേളനം.
Comments